Uncategorized

തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോയ്ക്ക് സമീപം തീപിടിത്തം

തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയ്ക്ക് സമീപം തീപിടിത്തം. ആളൊഴിഞ്ഞ പ്രദേശത്തായിരുന്നു തീപിടിത്തം ഉണ്ടായത്. വിഴിഞ്ഞം, ചാക്ക, തിരുവനന്തപുരം ഫയർ സ്റ്റേഷനുകളിൽ നിന്നും അഗ്നി രക്ഷാ ഉദ്യോ ഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. കെട്ടിടങ്ങളിലേക്ക് തീ പടർന്നിട്ടില്ല. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. 70 ഏക്കർ പുരയിടത്തിലാണ് തീപിടിത്തം ഉണ്ടായത്.
ഇന്ന് പുലർച്ചെ 6 ഓടെയാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. പുക ഉയരുന്നത് കണ്ടതോടെ സമീപവാസികൾ ആണ് അഗ്നി രക്ഷാ സേനയെ വിവരം അറിയിച്ചത്. തീ പൂർണമായും നിയന്ത്രണവിധേയമായെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. ഫയർഫോഴ്‌സ്‌ എത്തി മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ആണ് തീ നിയന്ത്രണവിധേയമാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button