30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ദുബൈ റണ്‍വേ അടച്ചിടല്‍: തിങ്കളാഴ്ച മുതല്‍ വിമാന സര്‍വിസുകളില്‍ മാറ്റം
Kerala

ദുബൈ റണ്‍വേ അടച്ചിടല്‍: തിങ്കളാഴ്ച മുതല്‍ വിമാന സര്‍വിസുകളില്‍ മാറ്റം

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വടക്കന്‍ റണ്‍വേയുടെ ഒരുഭാഗം അറ്റകുറ്റപണിക്കായി നാളെ അടക്കുന്നതിനാല്‍ വിമാന സര്‍വിസുകളില്‍ മാറ്റം.

തിങ്കളാഴ്ച മുതല്‍ വിമാന സര്‍വിസില്‍ മാറ്റങ്ങളുണ്ടാകുമെന്ന് വിവിധ എയര്‍ലൈന്‍ കമ്ബനികള്‍ അറിയിച്ചു. പല വിമാനങ്ങളും ജബല്‍അലിയിലെ മക്തൂം എയര്‍പോര്‍ട്ട് വഴിയാണ് സര്‍വിസ് നടത്തുക. കേരളത്തിലേക്കുള്ള പല സര്‍വിസുകള്‍ക്കും മാറ്റമുണ്ടെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസും, എയര്‍ ഇന്ത്യയും അറിയിച്ചിട്ടുണ്ട്.

ഡി.എക്സ്.ബി അയാട്ട കോഡുള്ള ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പല വിമാനങ്ങളും തിങ്കള്‍ മുതല്‍ ഡി.ഡബ്ല്യു.സി എന്ന കോഡുള്ള ജബല്‍ അലി മക്തൂം എയര്‍പോര്‍ട്ട് അഥവാ ദുബൈ സെന്‍ട്രല്‍ വിമാനത്താവളത്തിലേക്കാണ് സര്‍വിസ് നടത്തുക.
രണ്ട് വിമാനത്താവളങ്ങളും തമ്മില്‍ 60 കിലോമീറ്ററിലേറെ ദൂരമുണ്ട്. ദുബൈ വിമാനത്താവളത്തില്‍ നിന്ന് ജബല്‍അലിയിലെ വിമാനത്താവളത്തിലേക്ക് ഓരോ അരമണിക്കൂറിലും സൗജന്യബസ് സര്‍വിസ് അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related posts

മ​ല​ബാ​റി​ലെ പ്ലസ്​ വൺ സീറ്റ്​ പ്രതിസന്ധി; വിശദീകരണം തേടി ഹൈകോടതി

Aswathi Kottiyoor

വീണ്ടും മഴ മുന്നറിയിപ്പ്; അടുത്ത 5 ദിവസം ഒറ്റപ്പെട്ട മഴയുണ്ടാകും

സമരം നിർത്തി, പോരാട്ടം തുടരും’; സർക്കാർ തിരുത്തി, ദയാബായി നിരാഹാരം അവസാനിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox