27.5 C
Iritty, IN
October 6, 2024
  • Home
  • kannur
  • അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ
kannur

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതിയ അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ. സ്വര്‍ണക്കടത്ത് കേസ്, ക്വട്ടേഷന്‍ കേസുകളില്‍ ഉള്‍പ്പെടെ കാപ്പ ചുമത്താമെന്ന് പൊലീസ് റിപ്പോര്‍ട്ട്. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ഡിഐജിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയാണ് അര്‍ജുന്‍ ആയങ്കി. അതുകൊണ്ട് തന്നെ അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പു ചുമത്താമെന്ന് കാട്ടി കണ്ണൂര്‍ ഡിഐജിക്ക് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിന്മേല്‍ ഡിഐജി വീണ്ടും വിശദീകരണം തേടി.

അതിന്റെ പശ്ചാത്തലത്തില്‍ വിശദമായ പുതിയ റിപ്പോര്‍ട്ടാണ് കമ്മീഷണര്‍ ആര്‍.ഇളങ്കോ ഡിഐജി രാഹുല്‍ ആര്‍.നായര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ അര്‍ജുനെതിരെ കാപ്പ ചുമത്താമെന്ന ശുപാര്‍ശയാണുള്ളത്.

Related posts

പട്ടികവർഗ വിദ്യാർഥികൾക്ക് പഠനാവസരം നഷ്ടമാകുന്നു

Aswathi Kottiyoor

ഓ​ണം ക​ള​റാ​ക്കി പൂ​വി​പ​ണി

Aswathi Kottiyoor

ജി​ല്ല​യി​ൽ ഹ​ര്‍​ത്താ​ല്‍ പൂ​ര്‍​ണം

Aswathi Kottiyoor
WordPress Image Lightbox