Uncategorized

“കേരളാ വ്യവസായി ഏകോപനസമതി കേളകം യൂണിറ്റ് നടത്തിയ നിക്ഷേപ തട്ടിപ്പിൽ പണം നഷ്ടമായവരുടെ യോഗം വിളിച്ച് ചേർത്ത് ആക്ഷൻ കമ്മറ്റി.

കേരളാ വ്യപാരി വ്യവസായി ഏകോപന സമതി കേളകം യൂണിറ്റ് നടത്തിയ നിക്ഷേപ തട്ടിപ്പിൽ പണം നഷ്ടമായവരുടെ യോഗം വിളിച്ച് ചേർത്ത് ആക്ഷൻ കമ്മറ്റി. കേളകം വ്യാപാര ഭവനിൽ നടന്ന യോഗത്തിൽ ആക്ഷൻ കമ്മറ്റി ഭാരവാഹികളായ കൊച്ചിൻ രാജൻ , കെ.പി ജോളി, വെച്ചിക്കുന്നേൽ കുഞ്ഞുമോൻ, ശ്രീകുമാർ കൂടത്തിൽ തുടങ്ങിയർ പങ്കെടുത്തു. നിക്ഷേപ തട്ടിപ്പ് നടന്ന സംഭവം പൊതുജനങ്ങളെ അറിയിക്കുന്നതിനായി കേളകത്ത് പൊതുയോഗം വിളിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. ഇതിൻ്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ തന്നെ യോഗം വിളിക്കാമെന്നും തുടർ നടപടികൾ ചർച്ച ചെയ്ത് തീരുമാനിക്കാമെന്നും നേതാക്കൾ അറിയിച്ചു. വ്യപാരഭവൻ കെട്ടിടം വിൽപ്പനക്ക് തടസ്സം നിൽക്കുകയും കേസ്സ് കൊടുക്കുകയും ചെയ്ത വ്യപാരി വാത്യാട്ട് ജോസിൻ്റ കടയിലേക്ക് ആക്ഷൻ കമ്മറ്റി ഭാരവാഹികൾ എത്തുകയും കട അടച്ചിട്ടിരുന്നിരിൽ ഫോണിൽ വിളിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച സംസാരിക്കാമെന്ന് ഉറപ്പ് നൽകിയതായും ആക്ഷൻ കമ്മറ്റി ഭാരവാഹികൾ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button