Uncategorized

അരിക്ക് അധിക ബോണസ് നൽകുന്നത് നിർത്തണമെന്ന് കേന്ദ്രം; കേരളത്തിന് കത്ത് നൽകി, പ്രതിഷേധവുമായി കർഷക സംഘടനകൾ

ദില്ലി: അരിക്ക് അധിക ബോണസ് നൽകുന്നത് നിർത്തണമെന്ന് കേരളത്തോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. പകരം പയറുവർ​ഗങ്ങൾ, മില്ലറ്റ്, എണ്ണക്കുരു എന്നിവയ്ക്ക് ബോണസ് നൽകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. അരിയും ​ഗോതമ്പും രാജ്യത്ത് ആവശ്യത്തിലധികം ഉൽപാദിപ്പിച്ച് കെട്ടിക്കിടക്കുകയാണ്. കേന്ദ്രസർക്കാ‌ർ താങ്ങുവില അടക്കം പ്രഖ്യാപിച്ച അരിക്ക് അധിക ബോണസ് നൽകുന്നത് ഉൽപാദനം ഇനിയും കൂട്ടും. കേരളം ബോണസ് നൽകുന്നത് പുനപരിശോധിക്കണം എന്നും ധനമന്ത്രാലയത്തിന്റെ കത്തിൽ പറയുന്നു. ചീഫ് സെക്രട്ടറി ജയതിലകിനാണ് കഴിഞ്ഞ മാസം കത്ത് നൽകിയത്. അതേസമയം, കത്തിനെതിരെ കർഷക സംഘടനകൾ രം​ഗത്തെത്തി. ഇത് കർഷകരോടുളള ദ്രോഹമെന്നാണ് കർഷക സംഘടനകളുടെ വിമർശനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button