Uncategorized

കോഴിക്കോട് ആനക്കാംപോയിൽ -മേപ്പാടി തുരങ്കപാതയുടെ പാറതുരക്കൽ നാല് ദിവസത്തിനകം തുടങ്ങും

കോഴിക്കോട് ആനക്കാംപൊയിൽ – കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമാണം നിർണായക ഘട്ടത്തിലേയ്ക്ക്. പാതയുടെ പാറതുരക്കലിന് നാല് ദിവസത്തിനകം തുടക്കമാകും. 2134 കോടി രൂപ ചെലവിലാണ് സ്വപ്‌ന പദ്ധതി വിഭാവനം ചെയ്തത്.
പടുകൂറ്റൻ യന്ത്രങ്ങൾ ഓരോന്നായി എത്തുകയാണ്. തുരങ്കമുഖം നിരപ്പാക്കുന്ന പ്രവൃത്തി നടക്കുന്നു. പാറ പൊട്ടിക്കുന്ന ക്രഷൻ യൂണിറ്റും തുരങ്കത്തിൽ നിന്നുള്ള കല്ല് നിക്ഷേപിക്കാനുള്ള ഡംപിങ് യൂണിറ്റുമെല്ലാം തയ്യാർ. 8.73 കിലോമീറ്റർ ദൈർഘ്യത്തിലാണ് തുരങ്കം നിർമിക്കുക. ആദ്യം കോഴിക്കോട് മറിപ്പുഴ കുണ്ടൻതോട് ഭാഗത്ത് നിന്നുള്ള തുരക്കൽ ആരംഭിക്കും. ഒരാഴ്ച്ചയ്ക്ക് ശേഷം വയനാട് മേപ്പാടി ഭാഗത്ത് നിന്നും പാറതുരക്കൽ തുടങ്ങും. 12 മണിക്കൂർ ഷിഫ്റ്റിൽ 24 മണിക്കൂറും നിർമാണ പ്രവൃത്തികൾ തുടരും. നാല് വർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കുകയാണ് ലക്ഷ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button