Uncategorized

മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വൻ സുരക്ഷാ വീഴ്ച; സിന്തറ്റിക് ട്രാക്ക് ബീഡിങ്ങുകളും ഫ്ലഡ്ലൈറ്റുകളും മോഷണം പോയി

എറണാകുളം: മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വൻ സുരക്ഷാ വീഴ്ച. സിന്തറ്റിക് ട്രാക്ക് ബീഡിങ്ങുകളും ഫ്ലഡ്ലൈറ്റുകളും മോഷണം പോയി. രണ്ടര ലക്ഷം രൂപയുടെ സാധനങ്ങളാണ് മോഷണം പോയത്. സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. ഈ കഴിഞ്ഞ ജനുവരി 14 മുതൽ 19 വരെയുള്ള കാലയളവിലാണ് വലിയ തരത്തിലുള്ള മോഷണം നടന്നത്. ഏകദേശം 26 ബീഡിങ്ങുകളാണ് മോഷണം പോയത്. അഞ്ച് സെ.മീറ്ററോളം വീതിയുള്ള ബീഡിങ്ങുകളാണ് മോഷണം പോയത്. പലദിവസങ്ങളിലായാണ് മോഷണം പോയത്. വാഹനത്തിലാണ് സാധനങ്ങൾ കടത്തിയിരിക്കുന്നത്.

രാത്രിയാണ് സിന്തറ്റിക് ട്രാക്ക് ബീഡിങ്ങുകളും ഫ്ലഡ്ലൈറ്റുകളും മോഷണം പോയതെന്ന് കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു. സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അധികൃതരെ അറിയിച്ചിരുന്നു. രാത്രിയിൽ ആരും ഉണ്ടാകറില്ലെന്നും പരിസരത്ത് ലൈറ്റോ സിസിടിവിയോ ഇല്ലെന്നും സെക്യൂരിറ്റി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button