Uncategorized

മുണ്ടക്കയത്ത് ടൂറിസ്‌റ്റ് ബസിന് തീ പിടിച്ചു; പൂർണമായും കത്തി നശിച്ചു

കോട്ടയം മുണ്ടക്കയത്ത് ടൂറിസ്‌റ്റ് ബസിന് തീപിടിച്ചു. ബസ് പൂർണമായി കത്തിനശിച്ചു. യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. കൊച്ചിയിൽനിന്ന് പോയ ബസിൽ 40 പേരാണ് ഉണ്ടായിരുന്നത്. യാത്രക്കാരെ പൂർണമായും അതിവേഗത്തിൽ പുറത്തിറക്കിയതിനാൽ ആർക്കും പരുക്കോ പൊള്ളലുകളോ ഇല്ല.
തമിഴ്‌നാട്ടിലെ വിനോദയാത്രയ്ക്ക് ശേഷം മധുരയിൽ നിന്ന് രാത്രിയിൽ പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ മൂന്നരയോടെയാണ് ബസിന് തീ പിടിച്ചത്. ബസിന്റെ പിൻവശത്തെ ടയറിൻന്റെ ഭാഗത്ത് നിന്ന് പൊട്ടിത്തെറിയുണ്ടായത്. ഉടൻതന്നെ ബസ് നിർത്തി ഡ്രൈവർ പരിശോധിച്ചു. യാത്രക്കാരെയും പുറത്തിറക്കി. 10 മിനിറ്റിനുള്ളിൽ ബസിന് തീ പിടിക്കുകയായിരുന്നു. അഗ്നിരക്ഷാ സേന പ്രവർത്തകർ എത്തുന്നതിന് മുൻപ് തന്നെ ബസ് പൂർണമായും കത്തി നശിച്ചിരുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button