25.9 C
Iritty, IN
July 7, 2024
  • Home
  • Peravoor
  • അനിൽകുമാറിൻ്റെ നിര്യാണത്തിൽ ശനിയാഴ്ച 5 മണിക്ക് പേരാവൂരിൽ അനുശോചന യോഗം –
Peravoor Uncategorized

അനിൽകുമാറിൻ്റെ നിര്യാണത്തിൽ ശനിയാഴ്ച 5 മണിക്ക് പേരാവൂരിൽ അനുശോചന യോഗം –

പേരാവൂർ: വെള്ളിയാഴ്ച പുലർച്ചെ അന്തരിച്ച പി.എം.ജി.എസ്.വൈ കണ്ണൂർ ജില്ലാ അസിസ്റ്റൻറ് എഞ്ചിനീയർ മണത്തണയിലെ കുരുന്നൻ വീട്ടിൽ അനിൽകുമാറിൻ്റെ നിര്യാണത്തിൽ ശനിയാഴ്ച വൈകിട്ട് 5 മണിക്ക് പേരാവൂരിൽ അനുശോചന യോഗം നടക്കും.വിവിധ സംഘടനകളുടെയും സുഹൃത്തുക്കളുടേയും നേതൃത്വത്തിലാണ് അനുശോചന യോഗം.

അസുഖ ബാധിതനായി ചികിത്സയിലായിരുന്ന അനിൽ വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യാസ്പത്രിയിലാണ് മരിച്ചത്.പത്തു മണിയോടെ വീട്ടിലെത്തിച്ച മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വൈകിട്ട് മൂന്ന് മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

റിട്ട.ഡപ്യൂട്ടി തഹസിൽദാർ മണത്തണ അർച്ചനയിൽ പരേതനായ കെ.പി.അച്ചുതൻ നായരുടെയും റിട്ട.മാസ് എഡ്യുക്കേഷൻ ഇൻഫർമേഷൻ ഓഫീസർ സരോജിനിയുടെയും മകനാണ് അനിൽ. ഭാര്യ: ഷൈമ. മകൾ: മാളവിക ( എഞ്ചിനീയർ, ബെംഗളൂരു).സഹോദരി: അനിത. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.

Related posts

ഡല്‍ഹി മദ്യനയക്കേസ്: എഎപി എംപി സഞ്ജയ് സിങ്ങിനെ അറസ്റ്റ് ചെയ്ത് ഇ.ഡി

Aswathi Kottiyoor

വാക്ക് പാലിച്ച് സര്‍ക്കാര്‍; തൊടുപുഴയിലെ കുട്ടിക്കര്‍ഷകര്‍ക്ക് പശുക്കളെ കൈമാറി

Aswathi Kottiyoor

ലേലം

Aswathi Kottiyoor
WordPress Image Lightbox