Uncategorized

ഏഴുപവനോളം സ്വർണവും പണവുമടങ്ങിയ ബാഗ് ഓട്ടോയിൽ മറന്നുവെച്ചു; തിരികെയേൽപിച്ച് ഡ്രൈവർ

കൊല്ലം: ഓട്ടോറിക്ഷയിൽ മറന്നുവെച്ച സ്വർണവും പണവും അടങ്ങിയ ബാഗ് ഡ്രൈവറുടെയും പോലീസിൻ്റെയും ഇടപെടലിലൂടെ യുവതിക്ക് തിരികെ ലഭിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകളുടെ അടുത്തെത്തുന്നതിന് പള്ളിമുക്കിൽനിന്നാണ് ഇവർ ഓട്ടോയിൽ കയറിയത്. ഏഴുപവനോളം സ്വർണവും പണവും അടങ്ങിയ ബാഗ് ഓട്ടോയിൽ മറന്നുവയ്ക്കുകയായിരുന്നു.
പിന്നീട് ബാഗ് നഷ്‌ടമായത് മനസ്സിലാക്കി കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തി സഹായമഭ്യർഥിച്ചു. ഉടൻതന്നെ കൊല്ലം ഈസ്റ്റ് പോലീസ് സബ് ഇൻസ്പെക്ടർ സരിതയുടെ നേതൃത്വത്തിൽ യുവതിയുമായി പോലീസ് സംഘം പള്ളിമുക്കിനു സമീപമുള്ള ഓട്ടോ സ്റ്റാൻഡിൽ എത്തിയെങ്കിലും ഓട്ടോറിക്ഷ അവിടെ ഉണ്ടായിരുന്നില്ല.
അൽപ്പസമയത്തിനുശേഷം ഓട്ടോറിക്ഷയുമായി സ്റ്റാൻഡിലെത്തിയ ഡ്രൈവർ ഷെമീർ, പോലീസിൽ ഏൽപ്പിക്കാനായി തൻ്റെ വാഹനത്തിൽ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന പണവും സ്വർണവും അടങ്ങിയ ബാഗ് പോലീസ് സംഘത്തിന്റെ സാന്നിധ്യത്തിൽ യുവതിയെ ഏൽപ്പിച്ചു. ഷെമീറിൻ്റെ സത്യസന്ധതയെ പോലീസ് അഭിനന്ദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button