Uncategorized
കാട്ടുതേനീച്ചയാക്രമണം കൊളക്കാട് സ്വദേശി ഗുരുതരാവസ്ഥയിൽ

കണിച്ചാർ:കൊളക്കാട് കുരിശുമല റോഡിൽ സസ്കൂട്ടർ യാത്രികന് കാട്ടുതേനീച്ചയാക്രമണത്തിൽ ഗുരുതര പരിക്ക്. കൊളക്കാട് സ്വദേശി ജോയി പുന്നശ്ശേരിയെ ഗുരുതര പരിക്കുകളോടെ കൊളക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ചികിത്സയ്ക്ക് ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി ഇരിട്ടി അമല മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മലയോര മേഖലയിൽ തുടർച്ചയായുണ്ടാകുന്ന തേനീച്ചയാക്രമണത്തിൽ വനം വകുപ്പ് കാര്യമായി ഇടപെടുന്നില്ലെന്ന പരാതിയിലാണ് പ്രദേശവാസികൾ.




