അനുമതിയില്ലാതെ പമ്പയിൽ സിനിമ ഷൂട്ടിങ്; സംവിധായകന് അനുരാജ് മനോഹറിനെതിരെ കേസ്

പത്തനംതിട്ട: മകരവിളക്ക് ദിവസത്തില്‍ പമ്പയില്‍ അനുമതിയില്ലാതെ ഷൂട്ടിങ് നടത്തിയ സംഭവത്തില്‍ സംവിധായകന് അനുരാജ് മനോഹറിനെതിരെ കേസ്. വനം വകുപ്പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. റിസര്‍വ് വന ഭൂമിയില്‍ അനുമതിയില്ലാതെ ഷൂട്ടിങ് നടത്തിയതിന് പിന്നാലെയാണ് കേസ്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ മാസം 24നാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
വർഗീയതയ്ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം, വി ഡി സതീശന് അഭിവാദ്യങ്ങൾ; പെരുന്നയിൽ ഫ്ളക്സ്
അനുരാജ് മനോഹറിനെതിരെ അഡ്വ. ഷാജഹാന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് പരാതി നല്‍കിയിരുന്നു. പിന്നാലെ ദേവസ്വം വിജിലന്‍സ് എസ്പി സുനില്‍ കുമാറിനോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. സിനിമ ചിത്രീകരിക്കാനായി ADGP എസ് ശ്രീജിത്താണ് അനധികൃതമായി അനുമതി നൽകിയതെന്നും പരാതിയിൽ പറഞ്ഞിരുന്നു. പമ്പ പശ്ചാത്തലമായ സിനിമയാണ് അനുരാജ് സംവിധാനം ചെയുന്നത്. നേരത്തെ പമ്പയില്‍ സിനിമ ചിത്രീകരിക്കാനുള്ള അനുമതി ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ അനുമതി നിഷേധിച്ചിരുന്നു.
അതേസമയം, പമ്പയിലാണ് ചിത്രീകരണം നടത്തിയതെന്നായിരുന്നു അനുരാജ് മനോഹറിന്റെ വിശദീകരണം. സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകര്‍ നില്ക്കുന്ന സ്ഥലത്തായിരുന്നു ഷൂട്ടിങ് അനുമതി തേടിയത്.




