ലോകായുക്ത നിയമ ഭേദഗതി ഓർഡിനൻസ് പുതുക്കി പുറത്തിറക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സിപിഐ മന്ത്രിമാരുടെ എതിർപ്പോടെയാണ് മന്ത്രിസഭ തീരുമാനമെടുത്തത്.
എന്നാൽ, ബില്ല് നിയമസഭയിൽ അവതരിപ്പിക്കുന്പോൾ ഇക്കാര്യത്തിൽ ചർച്ചയാകാമെന്നു മുഖ്യമന്ത്രി പിണറായി വിജയനും നിയമമന്ത്രി പി. രാജീവും യോഗത്തെ അറിയിച്ചു.
ഇതേ തുടർന്ന് എതിർപ്പ് അവസാനിപ്പിച്ച് വഴങ്ങിയ സിപിഐ മന്ത്രി കെ. രാജൻ, ഇക്കാര്യത്തിലുള്ള പാർട്ടിയുടെ നിലപാടിൽ മാറ്റമില്ലെന്നു പറഞ്ഞു. പുതുക്കിയ മദ്യനയത്തിനും മന്ത്രിസഭാ യോഗം അംഗീകാരം നൽകി.