26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ശബരിമല വിമാനത്താവളം : അനുമതി നൽകണമെന്ന്‌ പാർലമെന്റ്‌ കമ്മിറ്റി
Kerala

ശബരിമല വിമാനത്താവളം : അനുമതി നൽകണമെന്ന്‌ പാർലമെന്റ്‌ കമ്മിറ്റി

ശബരിമല വിമാനത്താവളത്തിന്‌ എത്രയുംവേഗം അനുമതി നൽകണമെന്ന്‌ പാർലമെന്റിന്റെ ഗതാഗത–- വിനോദസഞ്ചാര സ്റ്റാൻഡിങ്‌ കമ്മിറ്റി കേന്ദ്ര സർക്കാരിനോട്‌ നിർദേശിച്ചു. സർക്കാരിന്റെ സാങ്കേതിക–- സാമ്പത്തിക സാധ്യതാപഠനത്തിന്റെ തൽസ്ഥിതി അറിയാൻ താൽപ്പര്യമുണ്ട്‌.

സാധ്യതാപഠനം പൂർത്തീകരിച്ച്‌ അനുമതി ലഭ്യമാക്കാൻ പ്രതിരോധമന്ത്രാലയവുമായും കെഎസ്‌ഐഡിസിയുമായും വ്യോമയാനമന്ത്രാലയം ഇടപെടണം–- ആന്ധ്രയിൽനിന്നുള്ള രാജ്യസഭാംഗം ടി ജി വെങ്കടേഷ്‌ അധ്യക്ഷനായ സമിതി ശുപാർശ ചെയ്‌തു. എരുമേലി ശബരിമല വിമാനത്താവളത്തിനായി 2020 ജൂണിലാണ്‌ കെഎസ്‌ഐഡിസി അപേക്ഷിച്ചത്‌.

Related posts

അട്ടപ്പാടിക്ക്‌ മൈക്രോ പ്ലാൻ: ആരും പട്ടിണി കിടക്കില്ല; നിരീക്ഷണ കമ്മിറ്റി രൂപീകരിക്കും

Aswathi Kottiyoor

ക്ഷേമ പെൻഷൻ: 1000 കോടി കടമെടുക്കുന്നു

Aswathi Kottiyoor

മരുന്ന് ലഭ്യത ഉറപ്പാക്കാൻ പ്രത്യേക സംവിധാനം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox