Uncategorized
കേളകം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി

കേളകം ഗ്രാമപഞ്ചായത്തിലെ നാല് ശുചീകരണ തൊഴിലാളികളെയും പഞ്ചായത്ത് വാഹനം ഓടിക്കുന്ന ഡ്രൈവറെയും പിരിച്ചുവിടാനുള്ള ഭരണസമിതിയുടെ തീരുമാനത്തിനെതിരെ എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. സി പി എം പേരാവൂർ ഏരിയ സെക്രട്ടറി സി.ടി അനീഷ് ഉദ്ഘാടനം ചെയ്‌തു




