23.8 C
Iritty, IN
October 5, 2024
  • Home
  • Iritty
  • വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി.
Iritty

വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി.

ഇരിട്ടി: വിളക്കോട് ഗവ: യു.പി.സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും ഡോ. വി.ശിവദാസൻ എം.പി. ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സണ്ണി ജോസഫ് എം.എൽ.എ. അധ്യക്ഷനായി. സ്കൂൾ വികസന സമിതിയുടെ നേതൃത്വത്തിൽ കളിസ്ഥലത്തിനായി വാങ്ങിയ ഭൂമിയുടെ രേഖ ഇരിട്ടി എ.ഇ.ഒ. എം.ടി.ജെയ്സിൽ നിന്നും എം.പി. ഏറ്റുവാങ്ങി. വിരമിക്കുന്ന പ്രധാനദ്ധ്യാപിക എൻ.എസ്. ബീനടിച്ചർക്കുള്ള ഉപഹാരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സുധാകരൻ കൈമാറി
പഞ്ചായത്ത് പ്രസിഡൻ്റ് ടി. ബിന്ദു, വൈസ് പ്രസിഡൻ്റ് സി.കെ. ചന്ദ്രൻ,
ഇരിട്ടി തഹസിൽദാർ സി.വി. പ്രകാശൻ, ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബൈജു വർഗീസ്, പഞ്ചായത്ത് അംഗങ്ങളായ കെ.വി. ബിന്ദു, വി.വി. വിനോദ്, കെ.വി. റഷീദ്, ബി. മിനി, ഷഫീന മുഹമ്മദ്,
ബി.പി. ഒ തുളസീധരൻ, അനിൽ രാമകൃഷ്ണൻ, ഉസ്മാൻ പളളി പാത്ത്, കെ.നാസർ, പി.പി.മുസ്ഥഫ, ഷെൽന ബിജു, ഒ ഹംസ, കെ.പി. ഷംസുദ്ദിൻ, പി. മജീദ്, കെ.എം.ഗിരീഷ്, എം. ഹരിദാസ്, കുഞ്ഞാലി, ഒ. മുനീർ, ഉദയകുമാർ, പി. സൂരജ് എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.

Related posts

തടയണ നിർമ്മാണം

Aswathi Kottiyoor

ജലനിധിയുടെ പമ്പ് ഹൗസിൽ തീപിടിച്ച് മോട്ടോറുകളും അനുബന്ധ ഉപകരണങ്ങളും കത്തി നശിച്ചു കുടിവെള്ളവിതരണം മുടങ്ങിയത് 1100 ഓളം കുടുംബങ്ങൾക്ക്

Aswathi Kottiyoor

ഫെ​ഡ​റ​ൽ ബാ​ങ്ക് ഇ​രി​ട്ടി ശാഖ പ​യ​ഞ്ചേ​രി​യി​ലേ​ക്കു മാ​റ്റി

Aswathi Kottiyoor
WordPress Image Lightbox