Uncategorized

സ്കൂട്ടർ നിയന്ത്രണം വിട്ട് ഓടയിൽ വീണ് അപകടം; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂട്ടറിന്റെ നിയന്ത്രണം വിട്ട് സ്ലാബില്ലാത്ത ഓടയിൽ വീണുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ തിരുവനന്തപുരം കണിയാപുരം അണ്ടൂർക്കോണത്താണ് അപകടം ഉണ്ടായത്. അണ്ടൂർക്കോണം എ എസ് മൻസിലിൽ അൻഷാദ് (45) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെ അണ്ടൂർക്കോണം എൽ പി എസിന് സമീപമായിരുന്നു അപകടം നടന്നത്. സ്‌കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്ന അൻഷാദ് വളവിൽ വച്ച് നിയന്ത്രണം വിട്ട് ഓടയിലേക്ക് വീഴുകയായിരുന്നു. ഓടയിൽ വീണ സ്കൂട്ടറിന്റെ വെളിച്ചം കണ്ട് പിന്നീട് അതുവഴി പോയ നാട്ടുകാരാണ് ഓടയ്ക്കുള്ളിൽ വീണു കിടന്ന അൻഷാദിനെ കണ്ടത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് അൻഷാദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മംഗലപുരം പോലീസ് കേസെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button