Uncategorized

ആശുപത്രി വളപ്പിൽ നിർത്തിയിട്ട ഓട്ടോയിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്നു

കാഞ്ഞങ്ങാട് : ആശുപത്രി വളപ്പിൽ നിർത്തിയിട്ട ഓട്ടോയിൽ നിന്നും ഏഴ് പവൻ സ്വർണാഭരണങ്ങൾ കവർന്നു. മാവുങ്കാൽ സഞ്ജീവനി ആശുപത്രി വളപ്പിൽ നിർത്തിയിട്ട ഓട്ടോയിലെ പെട്ടി കുത്തി തുറന്നാണ് കവർച്ച. ബളാൽ കല്ലംചിറ കുതിരുമ്മൽ എം അഷറഫിൻ്റെ ബന്ധുവിൻ്റെ സ്വർണാഭരണങ്ങളാണ് കവർന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. അഷറഫിൻ്റെ പരാതിയിൽ ഹോസ്‌ദുർഗ് പൊലീസ് കേസെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button