24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ക​ഠി​ന ചൂ​ട്; ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്.
Kerala

ക​ഠി​ന ചൂ​ട്; ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്.

സം​സ്ഥാ​ന​ത്ത് ചൂ​ട് കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സൂ​ര്യാ​ഘാ​ത​വും മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളും ഉ​ണ്ടാ​കാ​തെ ജനങ്ങൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്.

എ​ന്താ​ണ് സൂ​ര്യാ​ഘാ​തം

അ​മി​ത​മാ​യി ചൂ​ട് കൂ​ടു​ന്ന കാ​ലാ​വ​സ്ഥ​യി​ല്‍ ശ​രീ​ര​ത്തി​ന്‍റെ സ്വാ​ഭാ​വി​ക താ​പ​നി​യ​ന്ത്ര​ണ സം​വി​ധാ​നം ത​ക​രാ​റി​ലാ​വു​ന്ന​താ​ണ് സൂ​ര്യാ​ഘാ​ത​ത്തി​ന് കാ​ര​ണം. ക​ഠി​ന​മാ​യ വെ​യി​ല​ത്ത് ദീ​ർ​ഘ​നേ​രം ജോ​ലി​ചെ​യ്യു​ന്ന​വ​ർ​ക്ക് സൂ​ര്യാ​ഘാ​ത​മേ​ൽ​ക്കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. തീ​വ്ര​പ​രി​ച​ര​ണം ല​ഭി​ക്കാ​തി​രു​ന്നാ​ൽ മ​ര​ണം പോ​ലും സം​ഭ​വി​ക്കാം.

കു​ട്ടി​ക​ളി​ലും മു​തി​ർ​ന്ന​വ​രി​ലും സൂ​ര്യാ​ഘാ​തം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ത​ല​ച്ചോ​ർ, ക​ര​ൾ, വൃ​ക്ക​ക​ൾ, ശ്വാ​സ​കോ​ശം, ഹൃ​ദ​യം തു​ട​ങ്ങി​യ ആ​ന്ത​രാ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഉ​യ​ർ​ന്ന താ​പ​നി​ല സാ​ര​മാ​യി ബാ​ധി​ക്കും.

വെ​യി​ല​ത്ത് ജോ​ലി ചെ​യ്യു​മ്പോ​ൾ പേ​ശി​വ​ലി​വ് അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​ണ് തു​ട​ക്കം. കാ​ലു​ക​ളി​ലെ​യും ഉ​ദ​ര​ത്തി​ലെ​യും പേ​ശി​ക​ള്‍ കൊ​ച്ചി​പ്പി​ടി​ച്ചു വേ​ദ​ന തോ​ന്നു​ന്നു. ശ​രീ​ര​ത്തി​ലെ ജ​ല​വും ല​വ​ണ​ങ്ങ​ളും ന​ഷ്ട​പ്പെ​ടു​ന്ന​തി​ന്‍റെ ല​ക്ഷ​ണ​മാ​ണി​ത്. ഈ​യ​വ​സ​ര​ത്തി​ല്‍ ജോ​ലി മ​തി​യാ​ക്കി വി​ശ്ര​മി​ക്ക​ണം.

ത​ണ​ലു​ള്ള സ്ഥ​ല​ത്തേ​ക്ക് മാ​റ​ണം. ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണം. അ​ങ്ങ​നെ ചെ​യ്യാ​തെ വീ​ണ്ടും ജോ​ലി തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ അ​ത് ഗു​രു​ത​ര​മാ​യ കു​ഴ​പ്പ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​യി​ത്തീ​രാം. മ​ര​ണം സം​ഭ​വി​ക്കാം.

പ്ര​ശ്നം ഗു​രു​ത​ര​മാ​കു​ന്ന​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​വ​യാ​ണ്. മ​നം​പു​ര​ട്ട​ല്‍, ഓ​ക്കാ​നം, ച​ര്‍​ദ്ദി, ശ​രീ​ര​ത്തി​ന്‍റെ ചൂ​ട് പെ​ട്ടെ​ന്ന്കൂ​ടു​ക, വി​യ​ര്‍​ക്കാ​തി​രി​ക്കു​ക, ച​ര്‍​മ്മം ചു​വ​ന്നു ഉ​ണ​ങ്ങി വ​ര​ളു​ക, ത​ല​ചു​റ്റി വീ​ഴു​ക, ഓ​ര്‍​മ്മ​ക്കേ​ട്‌, ബോ​ധ​ക്ഷ​യം.

എ​ന്ത് ചെ​യ്യ​ണം?

രോ​ഗി​യെ എ​ത്ര​യും പെ​ട്ടെ​ന്ന് വെ​യി​ല​ത്ത് നി​ന്ന് ത​ണ​ല​ത്തേ​ക്ക് മാ​റ്റ​ണം.

ചൂ​ട് കു​റ​യും വ​രെ ശ​രീ​രം വെ​ള്ളം മു​ക്കി തു​ട​ക്കു​ക. കു​ളി​പ്പി​ക്കു​ക​യും ആ​വാം.

എ.​സി-​യു​ള്ള ഒ​രു മു​റി​യി​ലോ അ​ല്ലെ​ങ്കി​ല്‍ ഫാ​നി​ന്‍റെ അ​ടി​യി​ലോ രോ​ഗി​യെ കി​ട​ത്താ​ന്‍ സൗ​ക​ര്യ​മു​ണ്ടെ​ങ്കി​ല്‍ അ​തി​നു ശ്ര​മി​ക്ക​ണം.

ധാ​രാ​ളം വെ​ള്ളം കു​ടി​ക്കാ​ന്‍ കൊ​ടു​ക്ക​ണം. ഉ​പ്പി​ട്ട ക​ഞ്ഞി​വെ​ള്ളം കി​ട്ടു​മെ​ങ്കി​ല്‍ അ​ത് ന​ല്ല​താ​ണ്.

ഓ​ആ​ര്‍​എ​സ് അ​ട​ങ്ങി​യ ലാ​യ​നി, ക​രി​ക്കി​ന്‍ വെ​ള്ളം എ​ന്നി​വ ന​ല്‍​കു​ന്ന​ത് ന​ഷ്ട​പ്പെ​ട്ട ല​വ​ണ​ങ്ങ​ള്‍ തി​രി​ച്ചു കി​ട്ടാ​ന്‍ സ​ഹാ​യി​ക്കും.

അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് രോ​ഗി​യെ കൊ​ണ്ടു​പോ​വു​ക.

ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍

11 മ​ണി​ക്കും 3 മ​ണി​ക്കും ഇ​ട​യി​ല്‍ വെ​യി​ല്‍ കൊ​ള്ളു​ന്ന​ത്‌ ഒ​ഴി​വാ​ക്കു​ക.

പു​റം​പ​ണി ചെ​യ്യു​ന്ന​വ​ര്‍ ജോ​ലി​സ​മ​യം കൂ​ടു​ത​ല്‍ രാ​വി​ലെ​യും വൈ​കു​ന്നേ​ര​മാ​യും ക്ര​മീ​ക​രി​ക്കു​ന്ന​താ​ണ് ഉ​ത്ത​മം.

വെ​യി​ല​ത്ത് ജോ​ലി ചെ​യ്യേ​ണ്ടി വ​രു​ന്ന​വ​ര്‍ ഇ​ട​യ്ക്കി​ട​ക്ക് ത​ണ​ല​ത്ത് പോ​യി വി​ശ്ര​മി​ക്ക​ണം.

ദാ​ഹ​മി​ല്ലെ​ങ്കി​ല്‍ പോ​ലും ഇ​ട​യ്ക്കി​ട​ക്ക് വെ​ള്ളം കു​ടി​ച്ചു കൊ​ണ്ടി​രി​ക്കു​ക. നാം ​കു​ടി​ക്കു​മ്പോ​ഴൊ​ക്കെ കു​ട്ടി​ക​ള്‍​ക്കും വെ​ള്ളം കൊ​ടു​ക്കാ​വു​ന്ന​താ​ണ്.

വെ​യി​ല​ത്ത് ഇ​റ​ങ്ങേ​ണ്ടി വ​ന്നാ​ല്‍ കു​ട ചൂ​ടു​ക.

അ​യ​ഞ്ഞ വ​സ്ത്രം ധ​രി​ക്കു​ക. ലൈ​റ്റ് നി​റ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്ക​ണം.

ബി​യ​റും മ​ദ്യ​വും ക​ഴി​ച്ചു വെ​യി​ല​ത്ത് ഇ​റ​ങ്ങി ന​ട​ക്ക​രു​ത്. വെ​യി​ല​ത്ത​ല്ലെ​ങ്കി​ലും ഈ ​സ​മ​യം ഇ​വ ഒ​ഴി​വാ​ക്കു​ന്ന​താ​ണ് ന​ല്ല​ത്. ശ​രീ​ര​ത്തി​ല്‍ നി​ന്ന് അ​മി​ത​മാ​യി ജ​ലം ന​ഷ്ട​പ്പെ​ടു​ന്ന​തി​ന് ബി​യ​റും മ​ദ്യ​വും കാ​ര​ണ​മാ​കും.

വെ​യി​ല​ത്ത് കു​ട്ടി​ക​ളെ കാ​റി​നു​ള്ളി​ല്‍ ഇ​രു​ത്തി ഒ​രി​ക്ക​ലും ഷോ​പ്പിം​ഗി​ന് പോ​ക​രു​ത്.

11 മ​ണി​ക്കും 3 മ​ണി​ക്കും ഇ​ട​യി​ല്‍ ക​ഴി​വ​തും വീ​ടി​നു​ള്ളി​ല്‍/ കെ​ട്ടി​ട​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ക​ഴി​യു​ക. ജ​നാ​ല​ക​ള്‍ വാ​യു ക​ട​ന്നു പോ​കാ​ന്‍ ക​ഴി​യും വി​ധം തു​റ​ന്നി​ടു​ക.

Related posts

വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഒഴികെ ന്യായമായ ഏതാവശ്യവും പരിഗണിക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

ബൈജൂസ് തലസ്ഥാനത്തെ പ്രവർത്തനം അവസാനിപ്പിക്കുന്നു; 170 ജീവനക്കാരോട് രാജിവക്കാൻ നിർദേശം; തൊഴിൽ മന്ത്രിയെ സമീപിച്ച് ഐടി ജീവനക്കാർ

Aswathi Kottiyoor

കശുഅണ്ടി വില ഇടിയുന്നു കർഷകർ പ്രതിസന്ധിയിൽ

Aswathi Kottiyoor
WordPress Image Lightbox