‘ക്ലാസ് മുറിയിൽ നിന്ന് നഗ്നദൃശ്യമയച്ചു; ടീച്ചർമാരെയും ഉപയോഗിച്ചു; പരാതിപ്പെട്ടത് കൊല്ലുമെന്നായപ്പോൾ’

കാസർകോട് കുമ്പളയിലെ സിപിഎം നേതാവ് സുധാകരനെതിരെ ഉയർന്ന ലൈംഗികാരോപണത്തിൻ്റെ നടുക്കുന്ന വിവരങ്ങൾ പുറത്ത്. പ്ലസ് ടു വിദ്യാർഥികളെ വരെ ലൈംഗികമായി ഉപയോഗിച്ച വിവരം സുധാകരൻ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ഇയാൾക്കെതിരെ പരാതി നൽകിയ യുവതി വെളിപ്പെടുത്തി. കുട്ടികളുടെ വിഡിയോകൾ അയച്ചുതന്നിട്ടുണ്ട്. ഇയാൾ ജോലി ശരിയാക്കിക്കൊടുത്ത അധ്യാപികമാരിൽ ചിലരും ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്നും അവർ സൂചിപ്പിച്ചു. ഇക്കാര്യവും സുധാകരൻ തന്നെയാണ് തന്നോട് പറഞ്ഞതെന്നും പരാതിക്കാരി പറയുന്നു.
ക്ലാസ് മുറിയിൽ നിന്നുവരെ സുധാകരൻ തന്റെ ഫോണിലേക്ക് നഗ്നചിത്രങ്ങൾ അയച്ചിരുന്നുവെന്നും അവർ വെളിപ്പെടുത്തി. 1995 മുതൽ സുധാകരൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് പരാതിക്കാരി പറയുന്നു. ഇപ്പോൾ ജീവൻ നഷ്‌ടപ്പെടുമെന്ന അവസ്‌ഥ വന്നതുകൊണ്ടാണ് പരാതിപ്പെടാൻ തയാറായത്. 2009ൽ കോൺഗ്രസ് പ്രവർത്തകൻ ജബ്ബാറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്നു സിപിഎം കുമ്പള ലോക്കൽ സെക്രട്ടറിയായിരുന്ന സുധാകരൻ മാസ്‌റ്റർ. ദൃക്‌സാക്ഷിയുടെ അഭാവം ചൂണ്ടിക്കാട്ടി ഹൈക്കോടതി പിന്നീട് വിട്ടയച്ചു.
ഈ കേസിൽ സുധാകരൻ ജയിലിലായിരുന്ന സമയത്ത് മാത്രമാണ് താൻ സമാധാനത്തോടെ ജീവിച്ചിട്ടുള്ളതെന്ന് യുവതി പറയുന്നു. രണ്ട് പതിറ്റാണ്ടോളം ഇയാൾ തന്നെയും കുടുംബത്തെയും വേട്ടയാടിയെന്നും അവർ ആരോപിച്ചു. ‘ഇത് 1995ൽ തുടങ്ങിയതാണ്, അന്നുമുതൽ അവനെന്നെ പീഡിപ്പിക്കുന്നു. കല്യാണം കഴിക്കാമെന്ന് പറഞ്ഞായിരുന്നു ലൈംഗികപീഡനം. പക്ഷേ കല്യാണം കഴിച്ചില്ല. പിന്നെ കുടുംബമൊക്കെ അറിഞ്ഞ് മറ്റൊരാളുമായി എന്റെ കല്യാണം നടത്തി. അതിനുശേഷമായിരുന്നു കൂടുതൽ ടോർച്ചറിങ്. ‘നീ ഭർത്താവിനെ വിട്ടിട്ടു വരണം’ എന്നായി ഭീഷണി, അയാൾ പിന്നീട് കല്യാണം കഴിച്ചു, കുട്ടിയായി. അവന്റെ ഭാര്യ രണ്ടാമത് ഗർഭിണിയായപ്പോൾ, എട്ടുമാസമായ സമയത്ത് വീണ്ടും എന്നെ വിളിച്ചു, ഭർത്താവിനെ വിട്ട് അവന്റെ കൂടെ ചെല്ലാൻ ആവശ്യപ്പെട്ടു’-യുവതി പറയുന്നു.
‘കുട്ടികളേയും ഭർത്താവിനെയും വിട്ട് വരണം. അപ്പോഴും ഭർത്താവിനോടും അമ്മയോടും ഒന്നും പറഞ്ഞില്ല. ഭർത്താവിനെയും അവൻ ഭീഷണിപ്പെടുത്തി. പിന്നീടാണ് ഇവൻ ജബ്ബാർ കൊലക്കേസിൽ അറസ്‌റ്റിലായി ജയിലിലായത്. അപ്പോൾ സമാധാനമായിരുന്നു. എന്നാൽ പുറത്തിറങ്ങുന്നതിന് ദിവസങ്ങൾക്കു മുൻപ് അവനെന്നെ വീണ്ടും വിളിച്ചു. നിന്നെയങ്ങനെ സുഖമായി ജീവിക്കാൻ അനുവദിക്കില്ല,
സുഖമായി ജീവിക്കാൻ അനുവദിക്കില്ല, പുറത്തിറങ്ങിയിട്ട് കാണാൻ വരും എന്ന് പറഞ്ഞു. പിന്നീട് പ്ലസ് ടു പിള്ളേർ വരെ ഇങ്ങനെ ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് നിരവധി വിഡിയോകൾ കാണിച്ചു തന്നു, ജോലി ശരിയാക്കിക്കൊടുത്ത ടീച്ചർമാരടക്കം തൻ്റെ കൂടെവരുന്നുണ്ടെന്നായിരുന്നു അടുത്ത വാദം. എല്ലാവരേയും അവൻ ലൈംഗികമായി ഉപയോഗിച്ചുവെന്ന് പറഞ്ഞു, സ്കൂൾ മുറിയിൽ നിന്നുവരെ അയാൾ നഗ്നദൃശ്യം എടുത്തയച്ചു, ‘- യുവതി കൂട്ടിച്ചേർത്തു.
25
താൻ നൽകിയ പരാതികളിൽ പറയുന്ന കാര്യങ്ങളുടെ തെളിവുകൾ തൻ്റെ കയ്യിലുണ്ടെന്നും എല്ലാം ഡിജിപിക്ക് അയച്ചുകൊടുത്തുവെന്നും യുവതി പറഞ്ഞു. ‘കഴിഞ്ഞ ദിവസം പുറത്തുപോയ സമയത്ത് രണ്ടുപേർ വന്ന് കയ്യിൽ പിടിച്ചുനിർത്തിം. സുധാകരൻ മാഷ് പറഞ്ഞപോലെ നിന്നാൽ വെറുതെവിടുമെന്നും ഇല്ലെങ്കിൽ നിന്നെയും മക്കളേയും ഭർത്താവിനേയും കൊല്ലുമെന്ന് പറഞ്ഞു’ – യുവതി ആരോപിക്കുന്നു. അയാളെന്നെ കൊല്ലും, അതിനുമുൻപ് എന്തെങ്കിലും ചെയ്യണമെന്ന് കരുതിയാണ് ഇപ്പോൾ പരാതി നൽകാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു




