Uncategorized

വെടിക്കെട്ട് സെഞ്ചുറികളുമായി വൈഭവ് സൂര്യവന്‍ഷിയും ആരോണ്‍ ജോര്‍ജും, ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

ബനോനി:ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ടീമിനെതിരായ യൂത്ത് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ വെടിക്കെട്ട് സെഞ്ചുറികളുമായി ഇന്ത്യ അണ്ടര്‍ 19 ക്യാപ്റ്റൻ വൈഭവ് സൂര്യവന്‍ഷിയും മലയാളി താരം ആരോണ്‍ ജോര്‍ജും. ദക്ഷിണാഫ്രിക്ക അണ്ടര്‍ 19നെതരായ മൂന്നാം ഏകദിനത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 26 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന നിലയിലാണ്. 91 പന്തില്‍ 100 റണ്‍സുമായി ആരോണ്‍ ജോര്‍ജും 5 റണ്‍സുമായി വേദാന്ത് ത്രിവേദിയും ക്രീസിൽ. 74 പന്തില്‍ 127 റണ്‍സെടുത്ത വൈഭവ് സൂര്യവന്‍ഷിയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. വൈഭവ് സൂര്യവന്‍ഷിയും ആരോണ്‍ ജോര്‍ജും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 227 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് വേര്‍പിരിഞ്ഞത്.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്കായി വൈഭവും ആരോണ്‍ ജോര്‍ജും ചേര്‍ന്ന് തകര്‍ത്തടിച്ചാണ് തുടങ്ങിയത്. നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി തുടങ്ങിയ വൈഭവ് 24 പന്തിൽ അര്‍ധസെഞ്ചുറിയിലെത്തി. 63 പന്തില്‍ വൈഭവ് സെഞ്ചുറി തികച്ചു. സെഞ്ചുറിക്കുശേഷവും അടിതുടര്‍ന്ന വൈഭവ് ഇതുവരെ 9 ഫോറും 10 സിക്സും പറത്തി 74 പന്തില്‍ 127 റണ്‍സെടുത്ത് പുറത്തായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button