30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷാഫലം
Kerala

ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷാഫലം

2022 ജനുവരിയിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷയുടെ ഫലം www.dhsekerala.gov.in, www.keralaresults.nic.in എന്നീ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പുനർനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും പകർപ്പ് ലഭിക്കുന്നതിനും നിശ്ചിത ഫോമിലുള്ള അപേക്ഷകൾ, നിർദ്ദിഷ്ട ഫീസ് സഹിതം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്‌കൂളിലെ പ്രിൻസിപ്പലിന് മാർച്ച് നാലിനകം സമർപ്പിക്കണം.
പുനർമൂല്യനിർണയത്തിന് ഒരു പേപ്പറിന് 500 രൂപയായിരിക്കും ഫീസ്. ഉത്തരകടലാസുകളുടെ പകർപ്പിന് 300 രൂപ, സൂക്ഷ്മ പരിശോധനയ്ക്ക് 100 രൂപ. യാതൊരു കാരണവശാലും അപേക്ഷകൾ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ നേരിട്ട് സ്വീകരിക്കുന്നതല്ല. അപേക്ഷാഫോം സ്‌കൂളുകളിലും ഹയർ സെക്കൻഡറി പോർട്ടലിലും ലഭ്യമാണ്. സ്‌കൂളുകളിൽ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷകൾ iExams ൽ മാർച്ച് അഞ്ചിന് വൈകിട്ട് 5 നകം പ്രിൻസിപ്പൽമാർ അപ്‌ലോഡ് ചെയ്യണം.

Related posts

ബ​ക്രീ​ദ് ഇ​ള​വ്: കേ​ര​ള​ത്തി​ന് സു​പ്രീം​കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം

Aswathi Kottiyoor

പാല്‍ച്ചുരത്ത് ഭാരം കയറ്റി വരികയായിരുന്ന പിക്കപ്പ് ജീപ്പിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ട് അപകടം

Aswathi Kottiyoor

ഇന്ധനവില കുറയ്ക്കാന്‍ പ്രതിപക്ഷം അനുവദിക്കുന്നില്ലെന്ന് പ്രചരിപ്പിക്കാന്‍ നീക്കം പെട്രോളിയം ജിഎസ്‌ടി : കേന്ദ്രത്തിന്റേത് “തടിയൂരല്‍ തന്ത്രം

Aswathi Kottiyoor
WordPress Image Lightbox