22.6 C
Iritty, IN
July 9, 2024
  • Home
  • Iritty
  • ഇംഗ്ലീഷ് പഠന ക്യാമ്പ് സംഘടിപ്പിച്ചു
Iritty

ഇംഗ്ലീഷ് പഠന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിട്ടി: ആറളം ഫാം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളെ ഇംഗ്ലീഷ് പഠനത്തിൽ ഉയർച്ചയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ബെസ്റ്റ് ഓഫ് സക്സ്സ് എന്ന പേരിൽ ഇംഗ്ലീഷ് പഠന ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ധേശാനുസരണമാണ് പരിപാടി സംഘടിപ്പിച്ചത്. മുന്ന് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ആറളം ഫാം സ്ക്കൂളിൽ കരിക്കോട്ടക്കരി പോലീസ് ഇൻസ്പെക്ടർ പി.ബി. സജീവ് നിർവ്വഹിച്ചു. പിടിഎ പ്രസിഡണ്ട് കെ.ബി. ഉത്തമൻ അദ്ധ്യക്ഷനായി. ആറളം ഫാം സ്കൂൾ അധ്യാപകൻ ഒ. പി. സോജൻ, അധ്യാപകരായ എ.പി. ശ്രീജ, എം.കെ. ശാരിക, വി.കെ.വിപിന , കെ. പ്രിയേഷ്, ശില്പ ജോൺ , എം.ജെ. വിദ്യ തുടങ്ങിയവർ സംസാരിച്ചു. കോർഡിനേറ്റർ പി.വി. സിറാജുദ്ദീൻ സ്വാഗതവും ക്യാമ്പ് പരിശീലകൻ പി. ഉമേഷ് നന്ദിയും പറഞ്ഞു.

Related posts

സാന്ത്വന സ്‌പര്‍ശം; മന്ത്രിമാരുടെ അദാലത്തിന്‌ ഇരിട്ടിയില്‍ തുടക്കമായി……….

Aswathi Kottiyoor

വിദ്യാർത്ഥികൾക്കൊരു കൈതാങ്ങ് പദ്ധതി ഉദ്ഘാടനവും സ്മാർട്ട് ഫോൺ വിതരണവും

Aswathi Kottiyoor

യാത്രയപ്പ് സമ്മേളനവും പുസ്തക സമാഹാരം കൈമാറലും

Aswathi Kottiyoor
WordPress Image Lightbox