24.2 C
Iritty, IN
October 5, 2024
  • Home
  • kannur
  • റൂ​റ​ൽ എ​സ്പി, പോ​ലീ​സ് ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സുകൾ ത​ളി​പ്പ​റ​ന്പി​ൽ
kannur

റൂ​റ​ൽ എ​സ്പി, പോ​ലീ​സ് ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സുകൾ ത​ളി​പ്പ​റ​ന്പി​ൽ

ക​ണ്ണൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് ഹെ​ഡ് ക്വാ​ര്‍​ട്ടേ​ഴ്‌​സ് ഓ​ഫീ​സും മോ​ട്ടോ​ര്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സും ത​ളി​പ്പ​റ​മ്പി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. ത​ളി​പ്പ​റ​മ്പ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ ഓ​ഫീ​സാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ലാ​ണ് ക​ണ്ണൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സി​ന്‍റെ ഹെ​ഡ് ക്വാ​ര്‍​ട്ടേ​ഴ്സ് ഓ​ഫീ​സ് ഒ​രു​ക്കി​യ​ത്.

ത​ളി​പ്പ​റ​മ്പ് ഡിവൈഎ​സ്പി ​ഓ​ഫീ​സി​ന് സ​മീ​പ​ത്ത് നേ​ര​ത്തെ ക്വാ​ര്‍​ട്ടേ​ഴ്‌​സി​നാ​യി പ​ണി​ത കെ​ട്ടി​ട​ത്തി​ലാ​ണ് മോ​ട്ടോ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ക. റൂ​റ​ല്‍ പോ​ലീ​സ് ജി​ല്ല ഹെ​ഡ് ക്വാ​ര്‍​ട്ടേ​ഴ്‌​സ് ഓ​ഫീ​സ് ഇ​ന്ന​ലെ മു​ത​ലാ​ണ് പ്ര​വ​ർ​ത്ത​മാ​രം​ഭി​ച്ച​ത്.

എ ആ​ര്‍ പോ​ലീ​സ് ആ​സ്ഥാ​നം കൂ​ടി​യാ​യ​തി​നാ​ല്‍ പോ​ലീ​സു​കാ​രു​ടെ ഡ്യൂ​ട്ടി നി​യ​ന്ത്രി​ക്കു​ന്ന​ത് ത​ളി​പ്പ​റ​മ്പി​ലെ ആ​സ്ഥാ​ന​ത്ത് നി​ന്നാ​കും.

കെ.​വി. പ്ര​സാ​ദാ​ണ് മോ​ട്ടോ​ര്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍. റൂ​റ​ല്‍ ജി​ല്ലാ പ​രി​ധി​യി​ല്‍​പ്പെ​ട്ട മു​ഴു​വ​ന്‍ പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളു​ടെ​യും കാ​ര്യ​ങ്ങ​ള്‍ ഇ​നി എംടി ഓ​ഫീ​സി​ല്‍ നി​ന്നാ​ണ് നി​യ​ന്ത്രി​ക്കു​ക. പോ​ലീ​സ് ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ​യും പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍റെ​യും ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളും വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ത​ളി​പ്പ​റ​മ്പി​ലേ​ക്ക് മാ​റ്റും.

Related posts

കോ​വി​ഡ് ഭീ​തി​യി​ൽ സെ​ൻ​ട്ര​ൽ ജ​യി​ൽ അ​ന്തേ​വാ​സി​ക​ൾ

Aswathi Kottiyoor

ഉണരാതെ സ്‌കൂള്‍ വിപണി………..

Aswathi Kottiyoor

കായിക കേരളത്തിന് അഭിമാനനേട്ടം കൊയ്യ്ത് മലയോര മേഖലയിൽ നിന്ന് സനിൽ സണ്ണി.

Aswathi Kottiyoor
WordPress Image Lightbox