Uncategorized

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ടോൾ പിരിവ് ആരംഭിച്ചിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ടോൾ പിരിവ് ആരംഭിച്ചിട്ടില്ലെന്ന് ദേശീയ പാത അതോറിറ്റി. നിലവിൽ നടക്കുന്നത് ട്രയൽ റൺ മാത്രമാണ്. പണം വാങ്ങുന്നില്ല. ഒരാഴ്ചക്കുള്ളിൽ ടോൾ പിരിവ് തുടങ്ങുമെന്നും അതോറിറ്റി അറിയിച്ചു.

പുതുവർഷ ദിനത്തിൽ ടോൾ പിരിവ് തുടങ്ങുമെന്ന് വാർത്തകളുടെ പശ്ചാത്തലത്തിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാക്കാതെയും റോഡ് നിർമാണത്തിലെ അപാകത പരിഹരിക്കാതെയും ടോൾ പിരിവ് തുടങ്ങുന്നതിനെതിരെയായിരുന്നു പ്രതിഷേധം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button