Uncategorized
വലിക്കാന്‍ ചെലവേറും; പുകയില ഉല്പന്നങ്ങള്ക്ക് എക്സൈസ് ഡ്യൂട്ടി പ്രഖ്യാപിച്ച് കേന്ദ്രം

പുകയില ഉല്‍പ്പന്നങ്ങള്‍ക്കും പാന്‍ മസാലയ്ക്കും അടുത്തമാസം വിലകൂടും. ഫെബ്രുവരി ഒന്നു മുതല്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് എക്സൈസ് ഡ്യൂട്ടി ഈടാക്കും. 1000 സ്റ്റിക്ക് വരുന്ന സിഗരറ്റിന് 2050-8500 രൂപ വരെയാണ് എക്സൈസ് ഡ്യൂട്ടി ഈടാക്കുക. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വന്നതിന് പിന്നാലെ സിഗരറ്റ് നിര്‍മാണ കമ്പനികളുടെ ഓഹരികള്‍ ഇടിഞ്ഞു.
ഇന്ത്യയിലെ മാർൽബോറോ സിഗരറ്റുകളുടെ വിതരണക്കാരായ ഗോഡ്ഫ്രെ ഫിലിപ്സ് ഇന്ത്യയുടെ ഓഹരി വില 17.32 ശതമാനം ഇടിഞ്ഞു. 2750 രൂപയില്‍ വ്യാപാരം ആരംഭിച്ച ഓഹരി 2288.40 രൂപയിലാണ് നിലവില്‍. നിഫ്റ്റി 50 സൂചികയിൽ വലിയ നഷ്ടം നേരിട്ടത് ഐടിസിയാണ്.




