കോവിഡ് കാലഘട്ടത്തില്‍ കര്‍ഷകര്‍ക്ക് ഉണ്ടാവുന്ന സാമ്പത്തിക ബാധ്യതയും ബാങ്ക് ലോണുകളുടെ ആവശ്യകതയും കണക്കിലെടുത്ത് റബറിന് 250 രൂപ തറവില നിശ്ചയിക്കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ഇന്നലെ ചേർന്ന കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന ജനറല്‍ സെക്രട്ടറി എ. ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോജി ആനിത്തോട്ടത്തില്‍, ജില്ലാ ജനറല്‍ സെക്രട്ടറി ജയ്സണ്‍ ജീരകശേരി, കെ. പി. അനില്‍കുമാര്‍ മട്ടന്നൂര്‍ , ജോസഫ് പരത്തിനാല്‍ , ബാബു സെബാസ്റ്റ്യന്‍ , ടോമി നടുതൊട്ടിലില്, ബിജു പുളിക്കല്‍, ജോര്‍ജ് കിളിചുണ്ടന്മാക്കല് , ജോസ് മാത്യു, ജയിംസ് പാടിച്ചാല്‍, ജോര്‍ജ് അടുപ്പ് കല്ലിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു
previous post