Uncategorized

മറയൂരില്‍ വഴി തടഞ്ഞ് കാട്ടുകൊമ്പൻ

ഇടുക്കി മറയൂർ ചിന്നാർ റോഡിൽ വിനോദസഞ്ചാരി-കളെ വഴി തടഞ്ഞ് ‘കൊമ്പൻ’ എന്നറിയപ്പെടുന്ന കാ-ട്ടാന. ഇന്ന് രാവിലെ 7 മണിയോടെയാണ് മറയൂർ-ചി-ന്നാർ പാതയിൽ റോഡിലിറങ്ങിയ കാട്ടാന ജീപ്പ് ഉൾപ്പെ ടെയുള്ള വാഹനങ്ങളെ തടഞ്ഞത്.

മറയൂർ-ചിന്നാർ വന്യജീവി സങ്കേതത്തിലൂടെ കടന്നു-പോകുന്ന പാതയിൽ കാട്ടാന ഇറങ്ങിയതോടെ ഒരു മണിക്കൂറോളം ഗതാഗതം സ്‌തംഭിച്ചു. വിനോദസഞ്ചാ-രികളുടെ വാഹനങ്ങളെയാണ് കാട്ടാന പ്രധാനമായും തടഞ്ഞുനിർത്തിയത്. ഏറെ നേരത്തെ പരിശ്രമങ്ങൾ-ക്കൊടുവിൽ ഒരു മണിക്കൂറിന് ശേഷമാണ് കൊമ്പൻ റോഡിൽ നിന്ന് മാറിയത്.

വിനോദസഞ്ചാരികളുടെ തിരക്ക് കൂടുതലുള്ള സമയ-മായതുകൊണ്ട് തന്നെ മേഖലയിൽ ആശങ്കയുണ്ടായി-രുന്നു. കാട്ടാനയെ കാണാനായി വാഹനങ്ങളിൽ യാത്ര-ക്കാർ കൂട്ടംകൂടുന്നതും മൊബൈലിൽ ചിത്രങ്ങൾ പകർത്തുന്നതും ദൃശ്യങ്ങളിൽ കാണാം. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കൂടുതൽ നടപടികൾ സ്വീകരിച്ചതായി റിപ്പോർട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button