Uncategorized

കൊട്ടിയൂർ, ഉൾവനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ അമ്പായത്തോട് സ്വദേശി അച്ചേരിക്കുഴി രാജേഷിന്റെ മൃതദേഹം സംസ്ക രിച്ചു.അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്..

കഴുത്തിനു മുറിവേൽപ്പിച്ച് വനമേഖലയിൽ ഓടിക്കയറി ഉൾവനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ അമ്പായത്തോട് സ്വദേശി അച്ചേരികുഴി രാജേഷിന്റെ മൃതദേഹം സംസ്കരിച്ചു. പോലീസിന്റെ ഇൻവെസ്റ്റ് നടപടികൾക്ക് ശേഷം മാനന്തവാടി മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടംപൂർത്തിയാക്കി വീട്ടിലെത്തിച്ച മൃതദേഹത്തിൽ രാഷ്ട്രീയ സാംസ്കാരിക രംഗത്തിലെ നിരവധി ആളുകൾ അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന് അഞ്ചുമണിയോടെ തില്ലങ്കേരി പൊതുശ്മശാനത്തിൽ സംസ്കരിച്ചു. വീഴ്ചയിൽ ഉണ്ടായ ആഘാതം ആണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അസ്വാഭാവിക മരണത്തിന് കേളകം പോലീസ് കേസെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button