കളിക്കൂട്ടുകാരിരെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി നേതാവിന്‍റെ മകന്‍; വെട്ടിലായി ബിജെപി

കര്‍ണാടക പുത്തൂരില്‍ നേതാവിന്റെ മകന്‍ സഹപാഠിയെ പ്രണയം നടിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ കുടുങ്ങി ബിജെപി. ഡിഎന്‍എ പരിശോധനയില്‍ കുഞ്ഞ് നേതാവിന്റെ മകന്റേതാണന്നു തെളിഞ്ഞെങ്കിലും ഏറ്റെടുക്കാന്‍ യുവാവ് തയ്യാറാകാത്തതാണ് പാര്‍ട്ടിക്ക് ഒരേ സമയം നാണക്കേടും തലവേദനയുമാകുന്നത്. മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് കല്ലട്ക്ക പ്രഭാകര്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ ഖട്ടീല്‍ എന്നിവര്‍ അടക്കമുള്ള നേതാക്കള്‍ നടത്തിയ മധ്യസഥ ശ്രമവും പരാജയപെട്ടു. പിന്നാലെ പിഞ്ചുകുഞ്ഞുമായി യുവതി പുത്തൂരില്‍ വാര്‍ത്താ സമ്മേളനം നടത്തുകയും നേതാവിനും മകനുമെതിരെ ആരോപണങ്ങളുയര്‍ത്തുകയും ചെയ്തിരുന്നു.
നടന്നത്. എന്നാല്‍ ജഗന്നിവാസ് റാവും മകനും വിവാഹത്തിനു തയ്യാറായില്ല. ഇതോടെ ചര്‍ച്ചകള്‍ വഴിമുട്ടി.
‘നിയമത്തിന്‍റെ വഴി’
കേസും അറസ്റ്റും നിയമ നടപടികളും ഒരു വഴിക്കു പോകുമ്പാഴായിരുന്നു സംഘപരിവാര്‍ നേരിട്ട് ഇടപെട്ട് മധ്യസ്ഥ ശ്രമം നടന്നിരുന്നത്. ഇതിനിടയ്ക്ക് നാണക്കേടായതോടെ ജഗന്നിവാസ് റാവുവിനെ ബിജെപി പുറത്താക്കുകയും ചെയ്തു. ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ പെണ്‍കുട്ടിക്കും കുടുംബത്തിനും മുന്നില്‍ നിയമ വഴിമാത്രമായി ആശ്രയം. ‘എനിക്ക് ഭര്‍ത്താവിെനയും കുഞ്ഞിന് അച്ഛനെയും വേണം. ഇപ്പോഴും വിവാഹത്തിനു സമ്മതമാണ്. പക്ഷേ അവര്‍ അംഗീകരിക്കുന്നില്ല’. ഇനി കോടതി പറയുന്നതുപോലെ എന്നാണ് അതിജീവിത പറയുന്നത്.



