24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സിപിഎം സമ്മേളന വേദി മാറ്റി; പ്രതിനിധി സമ്മേളനം എറണാകുളം മറൈന്‍ ഡ്രൈവില്‍, 400 പേര്‍ പങ്കെടുക്കും
Kerala

സിപിഎം സമ്മേളന വേദി മാറ്റി; പ്രതിനിധി സമ്മേളനം എറണാകുളം മറൈന്‍ ഡ്രൈവില്‍, 400 പേര്‍ പങ്കെടുക്കും

സിപിഎം സംസ്ഥാന സമ്മേളന വേദിമാറ്റി. എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സമ്മേളനം കൊച്ചി മറൈന്‍ ഡ്രൈവിലേയ്ക്കാണ് മാറ്റിയത്. കൊവിഡ് വ്യാപന സാഹചര്യത്തിലാണ് മാറ്റം. . കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിന് വേണ്ടിയാണ് വേദി മാറ്റം. കൊവിഡ് പ്രതിസന്ധി ഉള്‍ക്കൊണ്ടും മാനദണ്ഡങ്ങള്‍ പാലിച്ചും സമ്മേളനം നടത്തുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ പി രാജീവ് പറഞ്ഞു. പ്രതിനിധി സമ്മേളനത്തില്‍ 400 പേരും പൊതുസമ്മേളനത്തില്‍ 1500 പേരും പങ്കെടുക്കും. സാഹചര്യം അനുകൂലമായാല്‍ കൂടുതല്‍ പേരെ അനുവദിക്കുന്നത് ആലോചിക്കുമെന്നും പി രാജീവ് പറഞ്ഞു. ബി രാഘവന്‍ നഗറില്‍ ആയിരിക്കും സമ്മേളനം എന്ന് എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ പറഞ്ഞു.

മാര്‍ച്ച് ഒന്നു മുതല്‍ നാലുവരെയാണ് സംസ്ഥാന സമ്മേളനം നടക്കുക. സംസ്ഥാന സമ്മേളനത്തിന് പ്രകടനം ഉണ്ടാകില്ല.സമ്മേളന പ്രതിനിധികള്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലാ സമ്മേളനം ഈ മാസം 15, 16 തീയതികളില്‍ നടക്കും. കൊവിഡ് വ്യാപനത്തെ തുടര്‍ന്നായിരുന്നു നേരത്തെ ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി വച്ചത്. 15 , 16 തീയതികളില്‍ കണിച്ചുകുളങ്ങരയില്‍ വച്ചാണ് സമ്മേളനം നടക്കുക. പൊതു സമ്മേളനം, പ്രകടനങ്ങള്‍ എന്നിവ ഒഴിവാക്കി പ്രതിനിധി സമ്മേളനം മാത്രമാണ് നടക്കുക.

Related posts

എച്ച്‌ഇസിയിൽ ദുരിതം ; 3000 ജീവനക്കാർക്ക്‌ 
20 മാസമായി ശമ്പളമില്ല

Aswathi Kottiyoor

റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് റ​ണ്ണിം​ഗ് കോ​ണ്‍​ട്രാ​ക്ട്

Aswathi Kottiyoor

എക്‌സൈസ് ഓഫീസുകൾക്ക് പ്രവർത്തനവും വൃത്തിയും പരിഗണിച്ച് പുരസ്‌കാരം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox