Uncategorized
യുഡിഎഫ് സ്ഥാനാർഥിക്ക് എൽഡിഎഫ് അംഗത്തിൻ്റെ വോട്ട്; വടകര ബ്ലോക്ക് പഞ്ചായത്തിൽ അട്ടിമറി

കോഴിക്കോട്: വടകര ബ്ലോക്ക് പഞ്ചായത്തിൽ അട്ടിമറി. എൽഡിഎഫിലെ ഒരു വോട്ട് യുഡിഎഫിന് ലഭിച്ചു. ഡിവിഷൻ പതിനാലിൽ എൽഡിഎഫിനും യുഡിഎഫിനും നേരത്തെ ഏഴ് വീതം സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. എൽഡിഎഫിന്റെ വോട്ട് ലഭിച്ചതോടെ പ്രസിഡൻ്റായി കോൺഗ്രസിലെ കോട്ടയിൽ രാധാകൃഷ്ണൻ വിജയിച്ചു. രണ്ട് അംഗങ്ങളുള്ള ആർജെഡിയുടെ ഒരു അംഗം വോട്ട് മാറി ചെയ്തതോടെയാണ് യുഡിഎഫിന് അധ്യക്ഷപദം ലഭിച്ചത്.
അബദ്ധത്തിൽ വോട്ട് മാറിച്ചെയ്തുവെന്നാണ് പ്രാഥമികവിവരം.
രജനി തെക്കേ തയ്യിലിലാണ് വോട്ട് മാറി ചെയ്ത്. സംഭവത്തിൽ ആർജെഡി നേതാക്കളോ എൽഡിഎഫ് നേതാക്കളോ ഇതുവരെയും പ്രതികരിച്ചിട്ടില്ല.




