കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ എഫ്.എൽ-01 ചില്ലറ വില്പ്പനശാലകളിൽ ജീവനക്കാരുടെ ദൗർലഭ്യം നേരിടുന്ന ജില്ലകളിൽ ഓഫീസ് അറ്റന്റഡന്റ് തസ്തികയ്ക്ക് തുല്യമായതോ അതിൽ താഴെയുള്ളതോ ആയ ശമ്പള സ്‌കെയിലിൽ (16,500-35,700) ജോലി ചെയ്യുന്നവരിൽ നിന്ന് അന്യത്ര സേവന നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അടച്ച് പൂട്ടിയതോ, സിക്ക് യൂണിറ്റായി പ്രഖ്യാപിക്കപ്പെട്ടതോ ആയ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മുൻഗണന ഉണ്ടായിരിക്കും. കെ.എസ്.ബി.സിയുടെ എഫ്.എൽ-01 ഷോപ്പുകളിൽ കൗണ്ടർ സ്റ്റാഫായി പ്രവർത്തിക്കാൻ ശാരീരിക ക്ഷമതയുള്ള പുരുഷ ഉദ്യോഗാർഥികൾക്ക് മുൻഗണന. താൽപര്യമുള്ളവർ മേലധികാരികൾ മുഖേന ഫെബ്രുവരി 28നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.ksbc.co.in.