Uncategorized

നോവലിസ്റ്റ് എം. രാഘവൻ അന്തരിച്ചു

മാഹി : ചെറുകഥാകൃത്തും നാടകകൃ ത്തും നോവലിസ്റ്റുമായ എം. രാഘവൻ അന്തരിച്ചു. എഴുത്തുകാരൻ എം.മുകുന്ദൻ്റ ജ്യേഷ്ഠ സഹോദരനാണ്.

മയ്യഴിയിലെ മണിയമ്പത്ത് കുടുംബാംഗമാണ് .1930-ൽ ജനനം. ഫ്രഞ്ചധീന മയ്യഴിയിൽ ഹോട്ടൽ ഉടമയായിരുന്നു. മയ്യഴിയിലെ എക്കോൽ സെംത്രാൽ എ കൂർ കോംപ്ലമാംതേറിൽ നിന്ന് മികച്ച രീതിയിൽ ബ്രവേ പരീക്ഷ പാസ്സായ രാഘവന് സർക്കാർ ജോലി ലഭിച്ചു. മുംബെയിലെ ഫ്രഞ്ച് കോൺസുലേറ്റിന്റെ സാംസ്കാരിക വിഭാഗത്തിലും ദില്ലിയിലെ എംബസ്സിയിലും ജോലി ചെയ്തു. 1983-ൽ എംബസ്സിയുടെ സാംസ്കാരികവിഭാഗം സെക്രട്ടറിയായി ജോലിയിൽ നിന്നും വിരമിച്ചു.
കൃതികൾ :
നനവ് (ചെറുകഥാസമാഹാരം)
വധു (ചെറുകഥാസമാഹാരം)
സപ്തംബർ അകലെയല്ല (ചെറുകഥാസമാഹാരം)
ഇനിയുമെത്ര കാതം (ചെറുകഥാസമാഹാരം)
നങ്കീസ് (നോവൽ)
അവൻ (നോവൽ)
യാത്ര പറയാതെ(നോവൽ)
ചിതറിയ ചിത്രങ്ങൾ(നോവൽ)
കർക്കിടകം(നാടകം)
ചതുരംഗം (നാടകം)
ദോറയുടെ കഥ, ഹെലൻ സിൿസ്യൂവിന്റെ ഫ്രഞ്ച് നാടകത്തിന്റെ വിവർത്തനം.

സംസ്കാരം ഇന്ന് വൈകീട്ട് മയ്യഴിയിൽ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button