Uncategorized
ഇരിട്ടി നഗരസഭയുടെ വോട്ടുകൾ എണ്ണുന്നത് ഇരിട്ടി മഹാത്മാഗാന്ധി കോളജിലാണ്. ഇതിനുള്ള ഒരുക്കങ്ങളും പൂർത്തിയായി

ഇരിട്ടി നഗരസഭയിലെ 34 വാർഡ്കളിലെയും വോട്ടുകൾ എണ്ണുന്നത് ഇരട്ടി മഹാത്മാഗാന്ധി കോളജിലാണ്. ബൂത്തുകളിലെ ഇലക്ട്രോണിക്സ് ബോട്ടിംഗ് യന്ത്രങ്ങളെല്ലാം കോളേജിലെ സ്ട്രോങ്ങ് റൂമിൽ പോലീസിന്റെ കാവൽ സുരക്ഷിതമാണ്. നാളെ രാവിലെ എട്ടുമണിയോടെ തന്നെ സ്ട്രോങ്ങ് റൂം തുറന്ന് തൊട്ടടുത്ത ഹാളിൽ പ്രത്യേകം സജ്ജമാക്കിയ 5 ടേബിളിലെത്തിക്കും ആദ്യം പോസ്റ്റൽ ബാലറ്റുകളും പിന്നീട് ഇലക്ട്രോണിക്സ് വോട്ടിങ് യന്ത്രത്തിലെ ബോട്ടുകളും ആണ് എണ്ണുന്നത്.ഒരേ സമയം ഒന്നു മുതൽ അഞ്ച് വാർഡുകൾ വരെ എണ്ണും. വോട്ടെന്നൽ കേന്ദ്രത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കുന്നത്തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രേത്യേകം പാസ്സ് ലഭിച്ചവർക്ക് മാത്രമേ വോട്ടന്നൽ കേന്ദ്രത്തിൽ പ്രവേശനം ഉണ്ടാവുകയുള്ളൂ.




