Uncategorized

കൊട്ടിക്കലാശത്തിൽ മാരകായുധങ്ങൾ; മരംമുറിക്കുന്ന വാളുകളും യന്ത്രങ്ങളുമായി യുഡിഎഫ് പ്രവർത്തകർ, പൊലീസിൽ പരാതി നൽകാൻ സിപിഎം

മലപ്പുറം: കൊട്ടിക്കലാശത്തിൽ മാരകായുധങ്ങളുമായി യുഡിഎഫ് പ്രവർത്തകർ. മലപ്പുറം തെന്നലയിലെ കൊട്ടിക്കലാശത്തിലാണ് മരം മുറിക്കുന്ന വാളുകളുമായി പ്രവർത്തകർ പ്രകടനം നടത്തിയത്. മരംമുറിക്കുന്ന വാളും യന്ത്രവും പ്രവർത്തിപ്പിച്ചായിരുന്നു ഇന്നലത്തെ കൊട്ടിക്കലാശം. തെന്നല പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ കൊട്ടിക്കലാശത്തിലാണ് ഭീതിപ്പെടുത്തുന്ന കാഴ്ചയുള്ളത്. കുട്ടികളടക്കം നിരവധി ആളുകൾക്കിടയിലാണ് മരംമുറിക്കുന്ന വാളും യന്ത്രവും അപകടകരമായി ഉപയോഗിച്ചത്. നടപടിയിൽ പൊലീസിൽ പരാതി നൽകാനൊരുങ്ങുകയാണ് സിപിഎം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button