കോവിഡ് ഭീഷണി വീണ്ടും കടുക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഏഴു ദിവസത്തെ ക്വാറന്റൈന് നിര്‍ബന്ധമാക്കി ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം. കേരളത്തില്‍നിന്ന് എത്തുന്നവര്‍ക്ക് 72 മണിക്കൂര്‍ സമയപരിധിക്കുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഏഴുദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനുശേഷം എട്ടാംദിവസം വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നും ഉത്തരവില്‍ പറയുന്നു.
ജില്ലാ കൊറോണ മാര്ഗനിര്ദേശസമിതിയുടെ നിര്‍ദേശപ്രകാരമാണ് മലയാളി വിദ്യാര്‍ഥികള്‍ക്ക് വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. വിദ്യാഭ്യാസസ്ഥാപനങ്ങളിലും അപ്പാര്‍ട്ട്മെന്റുകളിലും മാളുകളിലും പരിശോധനകള്‍ ശക്തമാക്കാനും തീരുമാനിച്ചു.
ക്വാറന്റൈനില്‍ കഴിയുന്നവര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. 15-18 പ്രായപരിധിയിലുള്ളവരുടെ വാക്സിനേഷന് നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കാനും തീരുമാനിച്ചു.