കണ്ണൂർ: രണ്ടാഴ്ച നീണ്ടുനിന്ന കണ്ണൂർ ഫെസ്റ്റ് ഇന്ന് സമാപിക്കും, സമാപന പരിപാടി വൈകുന്നേരം 5.30ന് ഡിടിപിസി സെക്രട്ടറി ജിജേഷ് കുമാർ ഉദ്ഘാടനം ചെയ്യും. ഹ്രസ്വ സിനിമാ മത്സര പുരസ്കാരം വേദിയിൽ വിതരണം ചെയ്യും. തുടർന്ന് ഡ്രീംസ്റ്റേജ് കണ്ണൂരിന്റെ സംഗീത ശിൽപ്പവും നൃത്ത ശിൽപ്പവും അരങ്ങേറും. ഇന്നലെ നടന്ന നാടക ഗാനാലാപന മൽസരത്തിൽ നിരഞ്ജന കൊറ്റാളി ഒന്നാം സ്ഥാനവും രൂപേഷ് കണ്ണൂർ രണ്ടാം സ്ഥാനവും നേടി. സി.കെ. വൽസരാജ്, സമീറ എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. ബിന്ദു സജിത്ത് കുമാർ മത്സരം ഉദ്ഘാടനം ചെയ്തു. എം.പി. പ്രശാന്ത് അധ്യക്ഷത വഹിച്ചു.