Uncategorized

‘ഷാഫിക്ക് വൃത്തികെട്ടതും അപകടകാരവുമായ ഒരു ടീമുണ്ട്’; ഗായത്രിബാബു

ഷാഫി പറമ്പില്‍ എംപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം പ്രവര്‍ത്തകയും തിരുവനന്തപുരം വഞ്ചിയൂർ കൗണ്‍സിലറുമായിരുന്ന ഗായത്രിബാബു. കേരളത്തിലെ ഏറ്റവും വൃത്തികെട്ടതും അപകടകാരവുമായ ഒരു ടീമാണ് പറമ്പിലിന്റെ നേതൃത്വത്തിൽ നയിക്കപ്പെടുന്നത് കൊടൂര വിഷം എന്നാണ് ഗായത്രി കുറിച്ചത്.

‘മുൻപും പല തവണ പറഞ്ഞ കാര്യമാണ്. വീണ്ടും വീണ്ടും പറയാനുള്ള സാഹചര്യങ്ങൾ ഒരുങ്ങി വരികയാണ്. കേരളത്തിലെ ഏറ്റവും വൃത്തികെട്ടതും അപകടകാരവുമായ ഒരു ടീമാണ് പറമ്പിലിന്റെ നേതൃത്വത്തിൽ നയിക്കപ്പെടുന്നത്. കൊടൂര വിഷം’ ഗായത്രിയുടെ വാക്കുകള്‍

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ചൂഷണപരാതി സംബന്ധിച്ച് വേറൊരു പ്രസ്ഥാനവും ഇത്തരംഘട്ടങ്ങളില്‍ സ്വീകരിക്കുന്ന നടപടിയല്ല കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയില്‍നിന്നും പാര്‍ട്ടിയില്‍നിന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്നും പരാതി വരുന്നതിന് മുന്‍പുതന്നെ രാഹുലിനെ നീക്കിയിട്ടുണ്ട്. ഇപ്പോള്‍ കാര്യങ്ങള്‍ നിയമപരമായി നീങ്ങുകയാണ്. ഇനി ഇതില്‍ക്കൂടുതല്‍ നടപടികള്‍ എന്തെങ്കിലും വരേണ്ട സാഹചര്യമുണ്ടെങ്കില്‍ പാര്‍ട്ടി അത് ചര്‍ച്ചചെയ്ത് ഉചിതമായ സമയത്ത് അറിയിക്കും, അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button