Uncategorized

”ബ്രോ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുകയാണോ”?; രണ്ടാം ഏകദിനത്തില്‍ നിരാശപ്പെടുത്തിയ യശ്വസി ജയ്‌സ്വാളിനെ ട്രോളി നെറ്റിസണ്‍സ്

റായ്പൂരില്‍ യശ്വസി ജയ്‌സ്വാളിന് അതൊരു മികച്ച അവസരമായിരുന്നു. പതിവ് ഓപ്പണറായി എത്തേണ്ടിയിരുന്ന ശുഭ്മാന്‍ ഗില്ലിന് പകരം ക്രീസിലേക്ക് പറഞ്ഞുവിട്ടത് ജയ്‌സ്വാളിനെയായിരുന്നു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിനത്തില്‍ പക്ഷേ താരം നിരാശപ്പെടുത്തിക്കളഞ്ഞുവെന്ന് നെറ്റിസണ്‍സ് പറയുന്നു. 38 പന്തുകള്‍ നേരിട്ട ജയ്‌സ്വാള്‍ 22 റണ്‍സ് മാത്രമായി ക്രീസ് വിട്ടപ്പോള്‍ നെറ്റിസണ്‍സ് അദ്ദേഹത്തെ ട്രോളാനും മറന്നില്ല. ”ബ്രോ എന്താ താങ്കള്‍ ടെസ്റ്റ് മാച്ച് കളിക്കുകയാണോ എന്നായിരുന്നു അവരുടെ ചോദ്യം”

ശുഭ്മാന്‍ ഗില്ലിന് പകരക്കാരന്‍ എന്ന നിലക്ക് മികച്ച അവസരമാണ് ലഭിച്ചത്. എന്നാല്‍ ജയ്‌സ്വാള്‍ സമ്മര്‍ദ്ദത്തോടെ കളിച്ച് എല്ലാ തുലച്ചുവെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഓപ്പണിങ്ങില്‍ തിളങ്ങിയിരുന്നെങ്കില്‍ ടീം മാനേജ്‌മെന്റിന് ഗില്ലിന് പകരം യശ്വാസി ജയ്‌സ്വാളിനെ അല്ലാതെ മറ്റൊരാളെ ചിന്തിക്കേണ്ടി വരില്ലായിരുന്നു. എന്നാല്‍ വിശ്വാസിച്ച് അയച്ചവരെ നിരാശരാക്കുന്ന പ്രകടമായിരുന്നു ഉണ്ടായത്. ക്രീസില്‍ അദ്ദേഹം താളം കണ്ടെത്താന്‍ പാടുപെട്ടതോടെ പുറത്താകുകയും ചെയ്തു. അതേ സമയം കുറെയേറെ ആരാധകര്‍ യശ്വസി ജയ്‌സ്വാളിനെ പിന്തുണച്ചും എത്തിയിട്ടുണ്ട്. ഇന്ത്യക്ക് അദ്ദേഹത്തില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കാം. ഇന്നത്തെ ദിവസം അദ്ദേഹത്തിന്റേത് അല്ല. താരത്തിന്റെ കഴിവിനെ ഒരാളും മറന്നുപോകരുതെന്നും പിന്തുണക്കാര്‍ അഭിപ്രായപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button