Uncategorized

സംസ്ഥാനത്തെ സ്‌കൂളുകളിൽ ഈ മാസം വിരലിലെണ്ണാവുന്ന അധ്യയന ദിനങ്ങൾ മാത്രം, അവധി 17ലേറെ; കാരണം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ-എയ്‌ഡഡ് സ്കൂളുകളിൽ ഈ മാസം അധ്യയനം വിരലിലെണ്ണാവുന്ന ദിവസങ്ങളിൽ മാത്രം. തദ്ദേശ തെരഞ്ഞെടുപ്പും പിന്നാലെ വരുന്ന അർധവാർഷിക പരീക്ഷയ്ക്കും ശേഷം സ്‌കൂളുകൾ അടയ്ക്കുന്നതിനാലാണിത്. ആദ്യ ആഴ്ചയിലെ അഞ്ച് ദിവസത്തെ ക്ലാസുകൾക്ക് പിന്നാലെ രണ്ടാമത്തെ ആഴ്‌ച മുതലാണ് അവധികളുടെ തുടക്കം. മൂന്നാമത്തെ ആഴ്‌ച പരീക്ഷ തുടങ്ങും. നാലാമത്തെ ആഴ്ച മുതൽ സ്‌കൂളുകൾ അടയ്ക്കും.

malayalam
liveTV

TRENDING :
Rahul Mamkootathil
Sabarimala Pilgrimage
Kerala Local Body Elections
Kerala Lottery
Gold Rate Today
PREV
NEXT
Kerala News
1 Min read
സംസ്ഥാനത്തെ സ്‌കൂളുകളിൽ ഈ മാസം വിരലിലെണ്ണാവുന്ന അധ്യയന ദിനങ്ങൾ മാത്രം, അവധി 17ലേറെ; കാരണം
Kiran Gangadharan
Published : Dec 01 2025, 12:11 PM IST
School Holiday
School Holiday
Image Credit: Asianet News
GN
Follow Us
FB
TW
Linkdin
Whatsapp
Native Share

ADVERTISING

സംസ്ഥാനത്തെ സർക്കാർ-എയ്‌ഡഡ് സ്കൂളുകളിൽ ഡിസംബർ മാസത്തിൽ അധ്യയനം കുറച്ച് ദിവസങ്ങൾ മാത്രമായിരിക്കും. തദ്ദേശ തെരഞ്ഞെടുപ്പും തുടർന്ന് വരുന്ന അർധവാർഷിക പരീക്ഷയും ക്രിസ്മസ് അവധിയുമാണ് ഇതിന് കാരണം. ആദ്യത്തെ ആഴ്ച മാത്രമേ അധ്യയനം പൂർണമായും നടക്കൂ.
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ-എയ്‌ഡഡ് സ്കൂളുകളിൽ ഈ മാസം അധ്യയനം വിരലിലെണ്ണാവുന്ന ദിവസങ്ങളിൽ മാത്രം. തദ്ദേശ തെരഞ്ഞെടുപ്പും പിന്നാലെ വരുന്ന അർധവാർഷിക പരീക്ഷയ്ക്കും ശേഷം സ്‌കൂളുകൾ അടയ്ക്കുന്നതിനാലാണിത്. ആദ്യ ആഴ്ചയിലെ അഞ്ച് ദിവസത്തെ ക്ലാസുകൾക്ക് പിന്നാലെ രണ്ടാമത്തെ ആഴ്‌ച മുതലാണ് അവധികളുടെ തുടക്കം. മൂന്നാമത്തെ ആഴ്‌ച പരീക്ഷ തുടങ്ങും. നാലാമത്തെ ആഴ്ച മുതൽ സ്‌കൂളുകൾ അടയ്ക്കും.

സംസ്ഥാനത്ത് രണ്ട് ഘട്ടമായാണ് തദ്ദേശ തെരഞ്ഞെടുപ്പ്. തെക്കൻ ജില്ലകളിൽ ഡിസംബർ ഒൻപതിനും വടക്കൻ ജില്ലകളിൽ ഡിസംബർ 11 നുമാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ ഈ ദിവസങ്ങളിൽ പതിവ് പോലെ പൊതു അവധി പ്രഖ്യാപിക്കും. ഇതിന് പുറമെ, അധ്യാപകർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോകുന്നതിനാൽ തെക്കൻ ജില്ലകളിൽ ഡിസംബർ എട്ടിനും വടക്കൻ ജില്ലകളിൽ ഡിസംബർ പത്തിനും അവധിയായിരിക്കും. ഡിസംബർ 13 നാണ് വോട്ടെണ്ണൽ. വോട്ടിങ് മെഷീനുകൾ സൂക്ഷിക്കുന്ന സ്‌കൂളുകളിൽ വോട്ടെണ്ണി കഴിയുന്നത് വരെ സ്‌കൂളുകൾക്ക് അവധി നൽകാൻ സാധ്യതയുണ്ട്.

ഡിസംബർ 15 നാണ് സംസ്ഥാനത്ത് അർധവാർഷിക പരീക്ഷകൾക്ക് തുടക്കമാകുന്നത്. സംസ്ഥാനത്തെ അക്കാദമിക് കലണ്ടർ പ്രകാരം ഡിസംബർ 11 മുതൽ 18 വരെയാണ് നേരത്തെ പരീക്ഷകൾ നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാലാണ് ഈ തീയ്യതികൾ നീട്ടിയത്. ഡിസംബർ 15 ന് ആരംഭിക്കുന്ന പരീക്ഷ ഡിസംബർ 23 നാണ് അവസാനിക്കുക. ഡിസംബർ 24 മുതൽ സ്‌കൂളുകൾ അടയ്ക്കും. പിന്നീട് ജനുവരി അഞ്ചിനാണ് സ്‌കൂളുകൾ തുറക്കുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button