Uncategorized
ഇൻസ്റ്റഗ്രാം റീലുകൾ ഇനി വിവിധ ഇന്ത്യന്‍ ഭാഷകളിലേക്ക് ട്രാൻസിലേറ്റ് ചെയ്യാം, കൂടുതല്‍ കാഴ്‌ചക്കാരെ കിട്ടും

റീലുകള്‍ മൊഴിമാറ്റാന്‍ കൂടുതല്‍ ഇന്ത്യൻ ഭാഷകൾക്കുള്ള പിന്തുണ ആരംഭിച്ച് മെറ്റ. ഒപ്പം എഡിറ്റ്സ് ആപ്പിൽ പുതിയ ഇന്ത്യൻ ഫോണ്ടുകളും മെറ്റ അവതരിപ്പിച്ചു. ഇന്ത്യയില്‍ കൂടുതല്‍ വേരുറപ്പിക്കുന്നതിന്‍റെ ഭാഗമായാണ് മെറ്റ രണ്ട് ഫീച്ചറുകളും അവതരിപ്പിച്ചത്.
ദില്ലി: റീലുകള്‍ക്കായി ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എഡിറ്റ്സ് ആപ്പ് എന്നിവയില്‍ കൂടുതല്‍ ഇന്ത്യൻ ഭാഷകൾക്കുള്ള പിന്തുണ ആരംഭിച്ച് മെറ്റ. മുംബൈയിൽ നടന്ന ഹൗസ് ഓഫ് ഇൻസ്റ്റഗ്രാം പരിപാടിയിലാണ് മെറ്റ അപ്‌ഡേറ്റ് പ്രഖ്യാപിച്ചത്. കണ്ടന്‍റ് ക്രിയേറ്റേഴ്‌സിന് ഇപ്പോൾ അവരുടെ റീലുകളും ടെക്സ്റ്റും ഉപയോഗിച്ച് വിശാലമായ ഇന്ത്യൻ ഭാഷാ പ്രേക്ഷകരിലേക്ക് എത്തിച്ചേരാനാകും. ബംഗാളി, മറാത്തി, തെലുഗു ഉൾപ്പെടെയുള്ള മറ്റ് ഭാഷകളിലേക്ക് മെറ്റ എഐ വിവർത്തനങ്ങൾ വികസിപ്പിക്കുന്നത് പുതിയ പ്രഖ്യാപനങ്ങളിൽ ഉൾപ്പെടുന്നു.




