Uncategorized

പീഡനവിവരം പുറത്തറിഞ്ഞത് അനിയൻ വഴി; 13 വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 78 വർഷം കഠിനതടവ്

തിരുവനന്തപുരം∙ 13 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 41കാരനായ രണ്ടാനച്ഛന് 78 വർഷം കഠിന തടവും നാലേമുക്കാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ നാലര വർഷം കൂടി തടവ് അനുഭവിക്കണമെന്നു തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർള വിധിച്ചു. പിഴത്തുക കുട്ടിക്കു നൽകണം. 2023ൽ ആണു കേസിനാസ്പദമായ സംഭവം.

ആദ്യ ഭർത്താവുമായി വേർപിരിഞ്ഞ കുട്ടിയുടെ അമ്മ പ്രതിയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. ഏഴാം ക്ലാസിൽ പഠിക്കുകയായിരുന്ന കുട്ടിയെ ഇതിനു പിന്നാലെ ഇയാൾ പലപ്പോഴായി പീഡിപ്പിച്ചു. വിവരം പുറത്തുപറയാതിരിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്തു. രണ്ടാനച്ഛൻ പീഡിപ്പിക്കുന്നതു നേരിൽ കണ്ട കുട്ടിയുടെ അനിയനാണു വിവരം അമ്മയെ അറിയിച്ചത്.

ഇക്കാര്യം ചോദിച്ച മാതാവിനെ പ്രതി ക്രൂരമായി മർദിച്ചു. തുടർന്ന് അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതി ഒരുവിധ ദയയും അർഹിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ്മോഹൻ ഹാജരായി. ഫോർട്ട്‌ സിഐ: ജെ.രാകേഷ്, എസ്ഐമാരായ എം.അഭിജിത്ത്, എസ്.എസ്.ശ്രീജേഷ് എന്നിവരാണ് അന്വേഷണം നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button