Uncategorized
പാലക്കാട് വിദ്യാര്‍ഥികളെ ഉള്‍പ്പടെ തെരുവനായ കടിച്ചു; പേ വിഷബാധയെന്ന് സംശയം; തല്ലിക്കൊന്ന് നാട്ടുകാര്‍

പാലക്കാട് മുടപ്പല്ലൂരിൽ തെരുവുനായ ആക്രമണം. സ്കൂള്‍ വളപ്പില്‍ കടന്ന നായ രണ്ട് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ അഞ്ചുപേരെ കടിച്ചു. ഹൈസ്ക്കൂള്‍ വിദ്യാര്‍ഥികളായ അഭിനവ് ദേവ്, അനുസ്മയ എന്നിവര്‍ക്കും പ്രകാശ്, കുട്ടന്‍, വിനു എന്നിവര്‍ക്കുമാണ് കടിയേറ്റത്. പേവിഷബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു.




