ഫാ. തോമസ് വെമ്പാല ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ – കാര്‍മല്‍, ലയോള ജേതാക്കള്‍

തിരുവനന്തപുരം – തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ഫാ. തോമസ് വെമ്പാല ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് ഫൈനലില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ശ്രീകാര്യം ലയോള സ്കൂളും പെണ്‍കുട്ടികളില്‍ വഴുതക്കാട് കാര്‍മല്‍ സ്കൂളും ജേതാക്കളായി.പെണ്‍കുട്ടികളുടെ ഫൈനലില്‍ കാര്‍മല്‍ സ്കൂള്‍,(38-6) എടവയിലെ ജവഹര്‍ പബ്ലിക് സ്കൂളിനെ പരാജയപെടുത്തിയപ്പോള്‍, ആണ്‍കുട്ടികളുടെ ഫൈനലില്‍ ലയോള സ്കൂള്‍ (41-17) നു, ഭാരതീയ വിദ്യാഭവന് വട്ടിയൂര്‍കാവിനെ തോല്‍പ്പിച്ച് കിരീടം ചൂടി.
തിരുമലയിലെ ക്രൈസ്റ്റ് നഗര്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളിന് മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ഇരട്ടി സന്തോഷം പങ്കിട്ടു. രണ്ട് ഹാര്‍ഡ് ലൈന്‍ മത്സരങ്ങളിലും വിജയിച്ച അവര്‍, ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒരു ആവേശകരമായ മത്സരത്തില്‍ ബാലരാമപുരത്തെ നസര്ത്ത് ഹോം ബെഥാനി സ്കൂളിനെ (28-26)നു പരാജയപ്പെടുത്തി ജേതാക്കളായപ്പോള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഭാരതീയ വിദ്യാഭവന് വട്ടിയൂര്‍ക്കാവിനെ (16-6) പരാജയപ്പെടുത്തി. വെങ്കലം നേടി മികച്ച കളിക്കാര്‍ക്കുള്ള മൂവായിരം രൂപയും ഫലകവും ആണ്‍കുട്ടികളില്‍ ലയോള സ്കൂളിലെ അലക്സ് കുരുവിളയും പെണ്‍കുട്ടികളില്‍ പൂജ എ യും നേടി.
സമാപന സമ്മേളനനത്തില്‍ വിജയികള്‍ക്ക് സ്കൂള്‍ മാനേജര്‍ ഫാദര്‍ ചാക്കോ മനക്കല് ക്യാഷ് പ്രൈസുകളും മെഡലുകളും ട്രോഫിയും സമ്മാനിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ സിറിയക് കാനയില്‍ , ബര്‍സാര്‍ ഫാദര്‍ ഐസക് പുന്നന്‍ ,എന്നിവര്‍ ആശംസകളും നേര്‍ന്നു.




