ശബരിമല സ്വർണക്കേസ്: പത്മകുമാറിന് ഭരണഘടനാപരമായ വീഴ്ച പറ്റിയെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കേസില്‍ പത്തനംതിട്ട സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എ പത്മകുമാറിന് ഭരണഘടനാപരമായ വീഴ്ച പറ്റിയെന്ന് വിലയിരുത്തി പാര്‍ട്ടി പത്തനംതിട്ട ജില്ലാ കമ്മിറ്റി. എന്നാല്‍ തെളിവ് പുറത്ത് വരുകയോ കുറ്റക്കാരനാണെന്ന് തെളിയുകയോ ചെയ്യാതെ നടപടി വേണ്ടെന്നാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം.
തെളിവ് വന്നാല്‍ ഉടന്‍ നടപടി എടുക്കാന്‍ തീരുമാനിച്ചു. പത്മകുമാറിന് ഭരണപരമായ വീഴ്ച സംഭവിച്ചുവെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമായ പി ജയരാജന് നിലപാട് എടുത്തിരുന്നു. പാര്‍ട്ടി വിശ്വസിച്ച് ചുമതല ഏല്‍പ്പിച്ചവര്‍ പാര്‍ട്ടിയോട് നീതിപുലര്‍ത്തിയില്ലെന്ന് യോഗത്തില്‍ എം വി ഗോവിന്ദനും വ്യക്തമാക്കി. കേസില്‍ അറസ്റ്റിലായ എന്‍ വാസുവിനെയും പത്മകുമാറിനെയും ഉന്നമിട്ടായിരുന്നു ഗോവിന്ദന്റെ പ്രതികരണം. കുറ്റപത്രം സമര്‍പ്പിച്ച ശേഷം ശക്തമായ നടപടി ഉണ്ടാകാനാണ് സാധ്യത.




