Uncategorized
യുഡിഎഫിന് തിരിച്ചടി; കടമക്കുടിയില്‍ എല്‍സി ജോര്‍ജിന് മത്സരിക്കാനാകില്ല; ഹര്‍ജി ഹൈക്കോടതി തള്ളി

കടമക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്ന എല്‍സി ജോര്‍ജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കടമക്കുടി ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ സ്ഥാനാര്‍ഥിയായി യുഡിഎഫ് എല്‍സിയെ നിശ്ചയിക്കുകയും പത്രിക നല്‍കുകയും ചെയ്തെങ്കിലും കഴിഞ്ഞ ദിവസം സൂക്ഷ്മ പരിശോധനയില്‍ എല്‍സി ജോര്‍ജിന്റെ പത്രിക തള്ളിയിരുന്നു. ഇതിനെതിരെയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ച സ്ഥിതിക്ക് ഹര്‍ജി അനുവദിക്കാനാകില്ല എന്നാണ് ഇപ്പോള്‍ ഹൈക്കോടതി സ്വീകരിച്ചിരിക്കുന്ന നിലപാട്.




