ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കല്‍ മൂലം വീട്, കച്ചവട സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നഷ്ടം നേരിട്ടവര്‍ക്ക് നാലു മാസത്തിനകം നഷ്ടപരിഹാരം നല്കുന്നതിനു തീരുമാനമെടുക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു.
നഷ്ടം നേരിട്ടവര്‍ക്ക് 2013ലെ ഫെയര്‍ കോന്പന്‍സേഷന്‍ ഷെഡ്യൂള്‍ 2, 3 പ്രകാരമുള്ള പുനരധിവാസ പാക്കേജ് അനുസരിച്ചു നഷ്ടപരിഹാരം നല്കുന്നതിനു തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കേരള സര്‍ക്കാര്‍ 2017ല്‍ തീരുമാനിച്ച പാക്കേജ് അനുസരിച്ചുള്ള നഷ്ടപരിഹാരം, പരാതിക്കാരുടെയും ദേശീയപാതാ അഥോറിറ്റിയുടെയും ഭാഗം കേട്ട് ഉത്തരവ് പാസാക്കണമെന്നു കോടതി നിര്‍ദേശിച്ചു.
ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നല്‍കിയതിലെ അപാകത ചൂണ്ടിക്കാട്ടി കോഴിക്കോട് ജില്ലയിലെ ടി.പി. സൗമിനി ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ ഉത്തരവ്.