Uncategorized
നന്തി കടലൂരിൽ തെരുവ് നായ്ക്കളുടെ ആക്രമണം ; എട്ട് പേർക്ക് പരിക്ക്

നന്തി: നന്തി കടലൂരിൽ എട്ട് പേർക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു. ഇന്ന് ഉച്ചയോടെയാണ് സംഭവം .പ്രദേശവാസികളായ ഇഷാൻ (3), നാരായണൻ (68), ഇന്ദിര (57), ശാന്ത (67), ദാസൻ (57), സുമയ്യ (24), അബൂബക്കർ (67), ഫസലു (27) എന്നിവര്‍ക്കാണ് കടിയേറ്റത്. പരിക്കേറ്റവരിൽ ശാന്തയെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു.സംഭവത്തെ തുടർന്ന് പ്രദേശവാസികളിൽ ആശങ്ക ഉയർന്നു.




