Uncategorized
അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു

അടയ്ക്കാത്തോട്: ഇക്കോ സെൻസ് വിദ്യാലയ തലത്തിൽ വിദ്യാർത്ഥി ഹരിത സേനാ സ്കോളർഷിപ്പിന്റെ ഭാഗമായി കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു.മാലിന്യരഹിതപരിസരവും ആരോഗ്യകരമായ ജീവിത സാഹചര്യവും കുട്ടികളുടെ അവകാശമാണ് എന്ന സന്ദേശം കുട്ടികളിലേയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഹരിതസദ സംഘടിപ്പിച്ചത്. ശിവന്യ ,ലെ ന, ഡോണ, ഏയ്ഞ്ചലിന, ആൻ മേരി , ഗോഡ് വിൻ, അനുഷ്, അൻസീം എന്നിവർ സെമിനാർ അവതരിപ്പിച്ചു. തുടർന്ന് ചർച്ചയും ഉപസംഹാരവും നടത്തി. ഹെഡ് മാസ്റ്റർ ജോസ് സ്റ്റീഫൻ ഹരിത സഭ ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ജിഷ ഇ ജി , കൺവീനർ റിജോയ് എ എം , ആദിത്യൻ , എനോഷ്, അലൻ പ്രവീൺ എന്നിവർ സംസാരിച്ചു.




